കണ്ണൂര്‍: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നാളെ കണ്ണൂരിലെത്തും. ഇതിന്റെ പശ്ചാത്തലത്തില്‍ പൊലിസ് കനത്തസുരക്ഷാ ക്രമീകരണങ്ങള്‍ കണ്ണൂരിൽ ഏര്‍പ്പെടുത്തി. കോഴിക്കോട്ടെ സന്ദര്‍ശനത്തിന് ശേഷമാണ് സുരേഷ് ഗോപി കണ്ണൂരിലെത്തുന്നത്. പയ്യാമ്പലത്ത് കെ ജി മാരാര്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തിയതിനുശേഷം കല്യാശേരിയില്‍ വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ പത്നി ശാരദ ടീച്ചറെയും സന്ദര്‍ശിക്കും. ഇതിനുശേഷം കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിലും സുരേഷ് ഗോപി പങ്കെടുക്കും.
പെട്രോളിയം, ടൂറിസം മന്ത്രിയായതിനുശേഷം ആദ്യമായാണ് സുരേഷ് ഗോപി കണ്ണൂര്‍ സന്ദര്‍ശിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. കൊട്ടിയൂരിലെ എയ്ഡസ് ബാധിതരായ രണ്ട് കുട്ടികളെ മാറോടണച്ച് ചേര്‍ത്തുകൊണ്ട് ഒരു പരിപാടിയില്‍ പങ്കെടുത്തതിനുശേഷമാണ് സുരേഷ് ഗോപി ജീവകാരുണ്യ രംഗത്ത് സജീവമാകുന്നത്. മുന്‍ മുഖ്യമന്ത്രിമാരായ കെ നായനാര്‍, കെ കരുണാകരന്‍ എന്നിവരുമായി അടുത്തബന്ധം സുരേഷ് ഗോപി പുലർത്തിയിരുന്നു. മുന്‍ ബി.ജെ.പി നേതാവ് പി.പി മുകുന്ദന്റെ കൊട്ടിയൂരിലെ വീട്ടിലും അദ്ദേഹം സന്ദര്‍ശനം നടത്താറുണ്ട്.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…