ഖാരി ഷെഹ്‌സാദ
കറാച്ചി : ഭീകരസംഘടന ലഷ്‌കർ ഇ തൊയ്ബയുടെ പ്രധാന ഫണ്ട് റൈസർ, ഖാരി ഷെഹ്‌സാദ പാകിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. കറാച്ചി ഖൈറാബാദിലെ പള്ളിയിൽ പ്രാർത്ഥനയ്‌ക്ക് പോകുന്നതിനിടെയാണ് വെടിവയ്പുണ്ടായതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലഷ്കർ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സയീദിന്റെ അടുത്ത ബന്ധുവാണ് ഇയാൾ.
തീവ്ര ഇസ്ലാമിക സംഘനടയായ ജാമിയത്ത് ഉലമ ഇസ്ലാമിന്റെ നേതാവ് കൂടിയാണ് ഖാരി ഷെഹ്‌സാദ. ദിവസങ്ങൾക്ക് മുമ്പാണ് സംഘടനയുടെ തലവൻ മുഫ്തി അബ്ദുൾ ബാഖി കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരുമാസത്തിനിടെ ജാമിയത്ത് ഉലമയുടെ അഞ്ച് നേതാക്കളാണ് ഇതേ രീതിയിൽ പ്രാർത്ഥനയ്‌ക്ക് പോകുന്നതിനിടെ കൊല്ലപ്പെട്ടത്. ഒരാഴ്ച മുമ്പാണ് ലഷ്‌കർ ഭീകരനും ഹാഫീസ് സയിദിന്റെ അനന്തരവനുമായ അബു ഖത്താനെ അജ്ഞാതൻ വെടിവെച്ച് കൊന്നത്.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…