Unknown behind? Terrorist wanted by India Sheikh Jameel ur Rehman killed under mysterious circumstances in Pakistan, reports say
ഇസ്ലമാബാദ്: ഇന്ത്യ തിരയുന്ന കൊടുംഭീകരൻ ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിലാണ് ഭീകരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജെസി) സ്വയം പ്രഖ്യാപിത സെക്രട്ടറി ജനറലായിരുന്നു.
ജമ്മു കശ്മീരിലെ പുൽവാമ ജില്ല സ്വദേശിയായിരുന്ന ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ ഭീകരാക്രമണങ്ങൾ ആസൂത്രണം നടത്താൻ പദ്ധതിയിട്ട് പാകിസ്താനിലേക്ക് ചേക്കേറുകയായിരുന്നു. യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ (യുജെസി) സെക്രട്ടറി ജനറലായും തഹ്‌രീക്-ഉൽ-മുജാഹ്ദീന്റെ അമീറായും പ്രവർത്തിച്ചിരുന്നയാളായിരുന്നു കൊല്ലപ്പെട്ട ഭീകരൻ.
കശ്മീർ അതിർത്തിയിൽ ആക്രണണങ്ങളും സ്ഫോടനങ്ങളും നടത്താൻ പദ്ധതിയിടുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ 2022-ലാണ് ഇയാളെ ഭീകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…