പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്ന് അവിവാഹിതരായ വാടകക്കാരെ കുടിയൊഴിപ്പിക്കാനൊരുങ്ങി ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ. തിരുവനന്തപുരം പട്ടത്തെ ഹീര ട്വിന്‍സ് ഫ്ളാറ്റിലാണ് വിചിത്ര നിര്‍ദേശം നൽകിയിരിക്കുന്നത്. അവിവാഹിതര്‍ എതിര്‍ലിംഗക്കാരെ ഫ്ളാറ്റില്‍ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഫ്ലാറ്റ് സമുച്ചയത്തിലെ നോട്ടിസ് ബോര്‍ഡില്‍ പതിപ്പിച്ചു. ഫ്ലാറ്റിലെ താമസക്കാരുടെ ഭാഗത്തുനിന്നു അച്ചടക്ക ലംഘന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായതിനാലാണ് നോട്ടിസ് പതിപ്പിച്ചതെന്നാണ് അസോസിയേഷന് ഭാരവാഹികളുടെ പ്രതികരണം .
ഈ ഫ്ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവര്ക്കുള്ളതാണെന്നാണു മൂന്നാം തീയതി നൽകിയ നോട്ടിസിലുളളത്. കുടുംബമായിട്ടല്ലാതെ താമസിക്കുന്നവരുടെ ഫ്ളാറ്റുകൾ രാത്രിയായാലും പകലായാലും എതിര് ലിംഗത്തില്‍പ്പെട്ടവർ സന്ദർശിക്കരുത്. അവിവാഹിതരോടു രണ്ടുമാസത്തിനുളളില്‍ ഫ്ളാറ്റ് ഒഴിയാനാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷന്റെ പൊതു തീരുമാനമാണിതെന്നാണ് സെക്രട്ടറി പ്രതികരിച്ചത്
മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…
ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan
ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak
എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…
കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…
ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ