meppadiyan-song-by-unnimukundan-story
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മേപ്പടിയാനി’ലെ അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. സിനിമയുടെ റിലീസ് തീയതിയും ഉണ്ണി തന്നെ ആലപിച്ച അയ്യപ്പ ഭക്തിഗാനവും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ജനുവരി 14നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
മുൻപും പിന്നണി പാടിയിട്ടുണ്ടെങ്കിലും അയ്യപ്പ ഭക്തിഗാനാലാപനം പുതു അനുഭവമാണ് എന്നാണ് ഉണ്ണി പറയുന്നത്. ശബരിമല സന്നിധാനത്തു വച്ചാണ് പാട്ടിന്റെ പ്രകാശന ചടങ്ങ് നടന്നത്. സ്വന്തം ചിത്രത്തിൽ ഗാനം ആലപിച്ചതിന്റെ സന്തോഷത്തിലാണ് താരം. മലയാളത്തിൽ ഏറെ ആരാധകരുള്ള ഉണ്ണിയുടെ ഗാനവും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.
അതേസമയം ഉണ്ണി മുകുന്ദന്‍ നിര്‍മ്മാതാവായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന പേരിലാണ് ബാനര്‍. നവാഗതനായ വിഷ്‍ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഇതിനകം സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വിതരണം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…