Celebrity

അയ്യപ്പ ഭക്തിഗാനം ആലപിച്ച് ഉണ്ണി മുകുന്ദന്‍: ‘മേപ്പടിയാന്‍’ റിലീസ് പ്രഖ്യാപിച്ചു മോഹന്‍ലാല്‍

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മേപ്പടിയാനി’ലെ അയ്യപ്പഭക്തിഗാനം ശ്രദ്ധേയമാകുന്നു. സിനിമയുടെ റിലീസ് തീയതിയും ഉണ്ണി തന്നെ ആലപിച്ച അയ്യപ്പ ഭക്തിഗാനവും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. ജനുവരി 14നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

മുൻപും പിന്നണി പാടിയിട്ടുണ്ടെങ്കിലും അയ്യപ്പ ഭക്തിഗാനാലാപനം പുതു അനുഭവമാണ് എന്നാണ് ഉണ്ണി പറയുന്നത്. ശബരിമല സന്നിധാനത്തു വച്ചാണ് പാട്ടിന്റെ പ്രകാശന ചടങ്ങ് നടന്നത്. സ്വന്തം ചിത്രത്തിൽ ഗാനം ആലപിച്ചതിന്റെ സന്തോഷത്തിലാണ് താരം. മലയാളത്തിൽ ഏറെ ആരാധകരുള്ള ഉണ്ണിയുടെ ഗാനവും ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

അതേസമയം ഉണ്ണി മുകുന്ദന്‍ നിര്‍മ്മാതാവായി അരങ്ങേറുന്ന ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്ന പേരിലാണ് ബാനര്‍. നവാഗതനായ വിഷ്‍ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, അഞ്ജു കുര്യന്‍, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്‍ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്‍ണ പ്രദാസ്, മനോഹരി അമ്മ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഇതിനകം സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വിതരണം ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്.

admin

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

5 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

5 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

7 hours ago