Art

ഉണ്ണിമുകുന്ദൻ ഇനി ഉയരങ്ങളിൽ ; താരത്തിന് വേണ്ടി പാലക്കാട് ഉയരുന്നത് 75 അടി ഉയരമുള്ള കട്ടൗട്ട്

പാലക്കാട് : മലയാളികൾ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം.സിനിമ വമ്പൻ ഹിറ്റായതോടെ നിരവധി ആശംസകളും അഭിനന്ദന പ്രവാഹങ്ങളുമാണ് താരത്തെ തേടി എത്തുന്നത്.ചിത്രത്തിന്റെ അപ്രതീക്ഷിതമായ വലിയ വിജയം ആഘോഷമാക്കുകയാണ് സിനിമാ ലോകം.ഇപ്പോഴിതാ, ഉണ്ണി മുകുന്ദന്റെ 75 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിക്കാനൊരുങ്ങുകയാണ് താരത്തിന്റെ ആരാധകർ. പാലക്കാട് പ്രിയദർശിനി തിയേറ്ററിൽ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് കട്ടൗട്ട് ഉയർത്തും. തുടർന്ന് പ്രേക്ഷകർക്കൊപ്പം മാളികപ്പുറത്തിന്റെ വിജയം ആഘോഷിക്കുമെന്നും ഓൾ കേരളാ ഉണ്ണി മുകുന്ദൻ ഫാൻസ് ആന്റ് വെൽഫെയർ അസോസിഷേയൻ അറിയിച്ചു.

അതേസമയം, 145 തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 230 ലധികം തിയേറ്ററുകളിലേയ്‌ക്ക് വ്യാപിച്ചിരിക്കുകയാണ്. എങ്ങും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. വളരെ അപൂർവ്വമായാണ് മലയാള സിനിമയിൽ ഇത്തരമൊരു വിജയം ലഭിക്കുന്നത്. സിനിമയുടെ തമിഴ്, തെലുങ്ക്, കന്നഡ പതിപ്പുകളും ഉടൻ റീലീസ് ചെയ്യും. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഹൃദയം കീഴടക്കാൻ ഒരുങ്ങുകയാണ് മാളികപ്പുറം.

Anandhu Ajitha

Recent Posts

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

23 minutes ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

42 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

1 hour ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

2 hours ago

ഭീകരർ നിയമവിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ചെന്ന് കണ്ടെത്തൽ I DELHI BLAST CASE

ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…

2 hours ago

വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം I CRISIS IN VENEZUELA

വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…

3 hours ago