കോഴിക്കോട്: ഭാരതീയ സംസ്കാരം എക്കാലത്തും സ്ത്രീകളെ അബലകളെന്നും സ്വാതന്ത്ര്യമില്ലാത്തവരെന്നും പുരുഷനു കീഴെ നില്‍ക്കേണ്ടവരെന്നും മുദ്രകുത്തി അടിച്ചമർത്തിയിരുന്നു എന്ന വ്യാപകമായ ദുർവ്യാഖ്യാനത്തെ കാര്യകാരണ സഹിതം പൊളിച്ചുകൊണ്ട്, വൈദികസംസ്‌കൃതിയില്‍ സ്ത്രീകളെ സംബന്ധിച്ച യഥാര്‍ഥമായ കാഴ്ചപ്പാട് എന്തായിരുന്നു എന്ന് വിശദീകരിക്കുന്ന ഒരു സെമിനാര്‍ കോഴിക്കോട് നടന്നു.
പ്രമുഖ വേദപണ്ഡിതനായ ആചാര്യശ്രീ രാജേഷിൻ്റെ നിർദേശപ്രകാരം കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ കോഴിക്കോട് വേദക്ഷേത്രത്തിലാണു് ശനിയാഴ്ച സെമിനാർ സംഘടിപ്പിച്ചത്.
വേദങ്ങളിലെ സ്ത്രീസങ്കല്പത്തെ വിശദമായി ചര്‍ച്ച ചെയ്ത ഇന്ററാക്ടീവ് സെമിനാര്‍ കോഴിക്കോട് എന്‍.ഐ.ടിയിലെ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിഭാഗത്തിലെ അദ്ധ്യാപികയായ ഡോ. അഞ്ജന ഭാഗ്യനാഥന്‍ ഉദ്ഘാടനം ചെയ്തു. കാശ്യപ സെന്റര്‍ ഫോര്‍ വേദിക് സ്റ്റഡീസ് ഡയറക്ടര്‍ വേദലക്ഷ്മി എം.ആര്‍ ”ബ്രേക്കിങ് ദ സൈലന്‍സ്: ദി അണ്‍ടോള്‍ഡ് സ്‌റ്റോറീസ് ഓഫ് വേദിക് വിമണ്‍” എന്ന വിഷയം അവതരിപ്പിച്ചു. വേദകാലത്തെ സ്ത്രീകളുടെ വിദ്യാഭ്യാസം, സ്വാതന്ത്ര്യം, പൗരോഹിത്യം, നേതൃപാടവം, സ്വത്തവകാശം, തൊഴിൽ, ധനാർജനം തുടങ്ങി നിരവധി മേഖലകളിലെ സ്ത്രീ പങ്കാളിത്തം എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്തു.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…