ലഖ്നൗ: തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കൂടി ലഖ്നൗവില് നിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. മൊഹമ്മദ് മുയിദ്, ഷക്കീല്, മൊഹമ്മദ് മുസ്താകിം എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ലഖ്നൗവില് നിന്ന് അല് ഖ്വയ്ദയുമായി ചേര്ന്ന് പ്രവര്ത്തിക്കുന്ന അന്സാര് ഗസ്വത്-ഉല്-ഹിന്ദ് (എ ജി എച്ച്) ഭീകര സംഘടനയില് പ്രവര്ത്തിക്കുന്ന രണ്ട് ഭീകരരെ എ.ടി.എസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില് നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തത്.
സ്വാതന്ത്ര്യ ദിനത്തില് ലഖ്നൗ ഉള്പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില് സ്ഫോടനം നടത്താനായിരുന്നു ഭീകര സംഘടനകള് പദ്ധതിയിട്ടിരുന്നത്. മനുഷ്യബോംബ് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടത്താൻ പരിശീലനം ലഭിച്ചവരാണ് പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…