ലക്‌നൗ: ഓഫീസിലെത്താതെ ശമ്പളം വാങ്ങിച്ച ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിലെ ഡെപ്യൂട്ടി സിഎംഒ ഡോ.ഇന്ദു ബാലയെ ആണ് യുപി ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ഓഫീസിലെത്താതെയാണ് ഇവർ ശമ്പളം കൈപ്പറ്റിയിരുന്നത്.
ഹാജർ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് കഴിഞ്ഞ ആറ് മാസമായി ഇന്ദു ബാല ഓഫീസിൽ വരാതെ ശമ്പളം വാങ്ങുകയായിരുന്നുവെന്നാണ് പരാതി. പരാതിയിന്മേൽ അന്നത്തെ സിഎംഒ സഞ്ജയ് അഗർവാൾ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് തുടർ നടപടികൾ സ്വീകരിച്ചത്.
അതേസമയം ഇവർ ഓഫീസിലെത്താറില്ലെന്ന് അറിഞ്ഞിട്ടും അത് റിപ്പോർട്ട് ചെയ്യാതെ ശമ്പള വിതരണം നടത്തിയ സന്തോഷ് കുമാറിനെതിരെയും വകുപ്പ് തല നടപടിക്ക് ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ ഉൾപ്പെട്ട എല്ലാ ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…