UP govt forms four-member team to probe Jhansi hospital fire; Directed to submit report within seven days
ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളേജിലെ കുട്ടികളുടെ വാർഡിലുണ്ടായ വൻ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ നാലംഗ അന്വേഷണ സമിതിക്ക് രൂപം നൽകി ഉത്തർപ്രദേശ് സർക്കാർ. ഡിജി മെഡിക്കൽ എജ്യുക്കേഷൻ്റെ അധ്യക്ഷതയിലാണ് നാലംഗ സമിതി രൂപീകരിച്ചത്. കേസിൻ്റെ വിശദമായ അന്വേഷണ റിപ്പോർട്ട് അടുത്ത ഏഴ് ദിവസത്തിനകം സമർപ്പിക്കണമെന്നും ഉത്തർപ്രദേശ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, ഫയർ എക്സ്റ്റിംഗ്യൂഷറുകൾ കാലഹരണപ്പെട്ടതാണെന്ന റിപ്പോർട്ടുകളും സർക്കാർ തള്ളിക്കളഞ്ഞു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. 10 നവജാത ശിശുക്കളാണ് തീപിടിത്തത്തിൽ വെന്തുമരിച്ചത് . ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവം അത്യധികം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…