up-govt-to-transfer-money-to-bank-accounts-of-students-parents-for-buying-uniform-school-bags
ലക്‌നൗ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വാങ്ങുന്നതിന് മാതാപിതാക്കള്‍ക്ക് ധന സഹായവുമായി യോഗി സര്‍ക്കാര്‍. ഉത്തർപ്രദേശിലെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ നൽകുന്ന ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ തുക ഉടന്‍ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.
സ്‌കൂൾ ബാഗിന് 175 രൂപ, രണ്ടു ജോഡി യൂണിഫോമിന് 600 രൂപ, ഒരു ജോഡി ഷൂസിനും സോക്‌സുകള്‍ക്കുമായി 125 രൂപ, ഒരു സ്വെറ്ററിന് 200 രൂപ, എന്നിങ്ങനെ മൊത്തം 1100 രൂപയാണ് ഒരു വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ സഹായം ലഭിക്കുക.
അതേസമയം സഹായം അക്കൗണ്ടിലേക്ക് എത്തിക്കാനായുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാനത്തെ ധന വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും, അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മേധാവി സര്‍വേന്ദ്ര വിക്രം ബഹാകൂര്‍ സിങ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിഎഫ്‌എംഎസ് പോര്‍ട്ടല്‍ വഴി പണമയയ്ക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം നല്‍കിയ ഉത്തരവില്‍ പറയുന്നു.
ഈ സ്‌കീമിന്റെ പ്രയോജനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ വിവരങ്ങള്‍ പിഎഫ്‌എംഎസ് പോര്‍ട്ടലിലുണ്ട്. ഇതേതുടർന്ന് ഈ ഡാറ്റകളുടെ പരിശോധനകളും മറ്റു നടപടികളും വേഗം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഏകദേശം 1.80 കോടി വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…