UP tourism department senior official commits suicide; family alleges workload
ലഖ്നൗ: : ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഉന്നതഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് കാരണം ജോലിഭാരം മൂലമെന്ന് ആരോപണവുമായി കുടുംബം.ടൂറിസം വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ വിമലേഷ് കുമാർ ഔദിച്യ ആണ് മുംബൈയിലെ രണ്ട് നില കെട്ടിട്ടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ജോലിഭാരം മൂലം ഇദ്ദേഹം കനത്ത സമ്മർദ്ദത്തിലായിരുന്നെന്ന് ഭാര്യ പറയുന്നു.
മുംബൈ തിലക് നഗറിലെ താരാ ഗഗൻ കെട്ടിട സമുച്ചയത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് ഔദിച്യ ചാടിയതെന്നാണ് പൊലീസ് പറയുന്നത്. ഉടൻ രാജവാഡി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉയരത്തിൽ നിന്ന് വീണപ്പോൾ ഉണ്ടായ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ വർഷം ലഖ്‌നൗവിൽ ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഔദിച്യയെ പിന്നീട് മുംബൈയിലേക്ക് സ്ഥലംമാറ്റിയിരുന്നു. മുംബൈയിലെ വേൾഡ് ട്രേഡ് സെന്ററിലായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്.
ജോലിയിൽ നിന്നുള്ള സമ്മർദ്ദവും വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നതും കാരണം രണ്ട് മാസം മുമ്പ് ഔദിച്യ രാജിവെച്ചെങ്കിലും ഈ വർഷം മാർച്ച് 31 വരെ ജോലി ചെയ്യാൻ യുപി ടൂറിസം വകുപ്പ് ആവശ്യപ്പെട്ടതായി ഔദിച്യയുടെ ഭാര്യ പറഞ്ഞതായി പൊലീസ് പറഞ്ഞു. ജോലി സമ്മർദമാണ് ഔദിച്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഭാര്യ ആരോപിച്ചതായും പൊലീസ് പറഞ്ഞു. ഔദിച്യയുടെ ഭാര്യ പരാതി നൽകിയില്ലെങ്കിലും പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…