തിരുവനന്തപുരം :സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നു. കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചാണ് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നത്. സെപ്റ്റംബറിൽ സംക്ഷിപ്ത പുതുക്കൽ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക.
എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോർപറേഷനുകളിലെയും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് കമ്മിഷൻ നിർദേശം നൽകി. നിലവിലുള്ള വോട്ടർ പട്ടിക sec.kerala.gov.inൽ സെപ്റ്റംബർ ഒന്നിന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് ലഭ്യമാക്കും.
ഇവ പരിശോധിച്ച് സ്ഥലം മാറിപ്പോയവരുടെയും മറ്റും പേരുകൾ സെപ്റ്റംബർ 2നു മുൻപ് ഒഴിവാക്കണം. മരിച്ചവരുടെ പേരുവിവരങ്ങൾ റജിസ്റ്റർ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചും ആക്ഷേപങ്ങൾ ഇല്ലെങ്കിൽ ഏഴു ദിവസത്തിനു ശേഷം നീക്കം ചെയ്യണം. കരട് പട്ടിക സെപ്റ്റംബർ 8നും അന്തിമ പട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…