Uruttambalam double murder; the investigation team collected evidence with the accused Mahin Kann
തിരുവനന്തപുരം : ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ പ്രതിയായ മാഹിൻ കണ്ണിനെയും കൊണ്ട് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.കേരള-തമിഴ്നാട് അതിർത്തിയിലെ ആളില്ലാതുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. വിദ്യയേയും മകൾ ഗൗരിയെയും കടലിലേക്ക് തള്ളിയിട്ടത് എവിടെയെന്ന് മാഹിൻകണ്ണ് പോലീസിനെ കാണിച്ചുകൊടുത്തു. 2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി.
പ്രതികളായ മാഹിൻകണ്ണും റുഖിയയും അമ്മയെയും കുഞ്ഞിനേയും ആളില്ലാത്തുറ എന്ന സ്ഥലത്തെ കടലിൽ തള്ളി എന്ന് പ്രതികള്‍ സമ്മതിച്ചെന്ന് തിരുവനന്തപുരം റൂറൽ എസ് പി ഡി ശില്‍പ വ്യക്തമാക്കിയിരുന്നു. 2011 ആഗസ്റ്റ് 18 ന് വിദ്യയേയും മകൾ ഗൗരിയെയും കാണാതായ ദിവസം തന്നെ ഇരുവരെയും മാഹിൻകണ്ണ് കൊന്നിരുന്നു. പിന്നീട് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയപ്പോള്‍ ആശുപത്രിയില്‍ പോയി മാഹിൻകണ്ണ് കണ്ടിരുന്നു. വിദ്യയെ ഒഴിവാക്കാൻ റുഖിയ നിർബന്ധിച്ചുവെന്ന് മാഹിൻകണ്ണ് പറഞ്ഞതായി റൂറൽ എസ് പി ഡി ശില്‍പ കൂട്ടിച്ചേര്‍ത്തു.
മാഹിന്‍കണ്ണിനെ കൊലക്കുറ്റം ചുമത്തിയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിരിക്കുന്നത്. മാഹിന്‍ കണ്ണിന്‍റെ ഭാര്യ റുഖിയയ്ക്ക് കൊലപാതക ഗൂഢാലോചനയില്‍ പങ്കുള്ളതിനാല്‍ ഗൂഢാലോചനക്കേസാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും തിരുവനന്തപുരം റൂറല്‍ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്നതിനിടെ നിര്‍ണായകമായ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. 2011 ഓഗസ്റ്റ് 22 ന് മാഹിന്‍ കണ്ണ് വിദ്യയുടെ അമ്മയെയും അച്ഛനെയും പൂവാറിലേക്ക് എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായും വിവരമുണ്ട്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…