Uruz celebration at Taj Mahal should be banned; Hindu Mahasabha court with demand; The petition will be heard on March 4
ദില്ലി: താജ്മഹലില്‍ ഉറൂസ് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി ഹിന്ദുമഹാസഭ. ആഗ്ര കോടതിയിലാണ് ഉറൂസ് ആഘോഷം നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് നാലിന് ആഗ്ര കോടതി പരിഗണിക്കും. ഈ വര്‍ഷത്തെ ഉറൂസ് ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെ നടക്കാനിരിക്കെയാണ് ഹര്‍ജിയുമായി ഹിന്ദുമഹാസഭ രംഗത്തെത്തിയിരിക്കുന്നത്.
താജ്മഹല്‍ പൈതൃക സ്മാരകങ്ങളുടെ പട്ടികയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഉറൂസിനെതിരെ ഹിന്ദു മഹാസഭ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇങ്ങനെയൊരു സ്മാരകത്തില്‍ മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നാണ് ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ഉറൂസ് നടത്തുന്നത് തടയാന്‍ കോടതി നിരോധന ഉത്തരവിറക്കണമെന്നാണ് ഹിന്ദുമഹാസഭയുടെ ആവശ്യം. താജ്മഹലില്‍ നടക്കുന്ന ഉറൂസിനെതിരെ ഹിന്ദുമഹാസഭ ദീര്‍ഘകാലമായി എതിര്‍പ്പ് അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ വിഷയം അവര്‍ കോടതിയ്ക്ക് മുന്നിലെത്തിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…