ഈസ്താംബൂൾ: കാബൂളിലെ വിമാനത്താവളത്തിലുണ്ടായ ബോംബ് സ്ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി അമേരിക്ക. ദേശീയ സുരക്ഷാ സമിതിയുമായുളള ചര്‍ച്ചയ്‌ക്ക് ശേഷം പ്രസിഡന്റ് ജോ ബൈഡനാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. വരുന്ന 36 മണിക്കൂറിനിടെ ആക്രമണമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതി അതീവ അപകടകരമാണെന്നും വരുന്ന 24 മുതല്‍ 36 മണിക്കൂറിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടാകാമെന്നുമാണ് യു.എസ് കമാന്റര്‍മാര്‍ അറിയിച്ചതെന്ന് ബൈഡന്‍ പറഞ്ഞു. അഫ്ഗാനിലെ ഇസില്‍ ഭീകരര്‍ക്ക് എതിരെ യുഎസ് ഓപ്പറേഷന്‍ തുടരുമെന്ന് ബൈഡന്‍ പറഞ്ഞു. കാബൂള്‍ വിമാനത്താവള ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കാബൂൾ രാജ്യാന്തര വിമാനത്താവളത്തിലേക്ക് താലിബാൻ കൂടുതൽ ഭടന്മാരെ നിയോഗിച്ചു. വിമാനത്താവള റോഡുകളിൽ കൂടുതൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ച താലിബാൻ, കൂടുതൽ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തി. എല്ലാ രാജ്യങ്ങളുടെയും ദൗത്യസംഘങ്ങൾ പിന്മാറിയ ശേഷം മാത്രമാകും അഫ്ഗാൻ വിടുകയെന്ന് യു.എസ്. അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…