ഡൊണാൾഡ് ട്രമ്പ്
വാഷിംഗ്ടൺ ഡി.സി : അമേരിക്കയിൽ ഷട്ട്ഡൗൺ പ്രതിസന്ധി രൂക്ഷം. സർക്കാർ അടച്ചുപൂട്ടൽ അടുത്ത ആഴ്ചയിലേക്കും നീളുമെന്ന് ഉറപ്പായി. ഫെഡറൽ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളുടെ ബില്ലുകൾ സെനറ്റിൽ പരാജയപ്പെട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവില്ലാതായി. കോൺഗ്രസ് അംഗങ്ങൾ വാരാന്ത്യത്തിനായി വാഷിംഗ്ടൺ വിട്ടതും, ജനപ്രതിനിധി സഭ ഉടൻ തിരിച്ചെത്തില്ലെന്ന് അറിയിച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
ഒക്ടോബർ ഒന്നിനാണ് അമേരിക്കയിൽ ഷട്ട്ഡൗൺ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്ന ബില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെയാണ് ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ ഷട്ട്ഡൗണിലേക്ക് ട്രംപ് ഭരണകൂടം കടന്നത്. സാധാരണക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഒരുപോലെ പ്രതിസന്ധിയിലാണ്.
അത്യാവശ്യ ഏജൻസികൾ മാത്രമാണ് ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ജീവനക്കാർ ഇപ്പോഴും ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്. ആയിരക്കണക്കിനാളുകളെ ഇനിയും പിരിച്ചിവിട്ടേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്ന സൂചനകളും ട്രമ്പ് ഭരണകൂടം നൽകിയിട്ടുണ്ട്. ജനങ്ങളുടെ ദൈംനംദിന ജീവിതത്തിലും ഷട്ട്ഡൗൺ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പലരും വാഷിങ്ടണിൽ നിന്ന് തത്കാലത്തേക്ക് വിട്ടുനിൽക്കുന്നതായും റിപ്പോർട്ടുണ്ട്. സർക്കാർ പ്രവർത്തനവും താളംതെറ്റിയ നിലയിലാണ്.
ഷട്ട്ഡൗൺ തുടർന്നാൽ ആയിരക്കണക്കിന് ഫെഡറൽ ജോലികൾ വെട്ടിക്കുറക്കുമെന്ന ട്രമ്പ് ഭരണകൂടത്തിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. ‘പ്രൊജക്റ്റ് 2025′-ന്റെ മുഖ്യ ശിൽപ്പിയായ ഒ.എം.ബി. ഡയറക്ടർ റസ്സ് വൗട്ടുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം, സാധ്യമായ ജീവനക്കാരുടെ വെട്ടിച്ചുരുക്കലിനായുള്ള ബ്ലൂപ്രിന്റ്’ അന്തിമമാക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ഈ വാരാന്ത്യം മുതൽ പിരിച്ചുവിടലുകൾ ആരംഭിച്ചേക്കുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചന നൽകുന്നു.
ഷട്ട്ഡൗൺ രൂക്ഷമായതോടെ ഇരുപക്ഷവും പരസ്പരം പഴിചാരുന്നത് ശക്തമാക്കി. ഗൗരവമായി ചർച്ച നടത്താൻ റിപ്പബ്ലിക്കൻമാർ തയ്യാറല്ലെന്ന് ജനപ്രതിനിധി സഭയിലെ ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്രീസ് ആരോപിച്ചു. ട്രമ്പും അനുയായികളും പ്രതിസന്ധി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഡെമോക്രാറ്റിക് സെനറ്റർമാരുമായി ട്രമ്പ് നേരിട്ട് ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ലീവിറ്റ് സൂചിപ്പിച്ചു. ഒത്തുതീർപ്പിന് താൻ തയ്യാറാണെന്ന് സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂൺ അറിയിച്ചെങ്കിലും, ഇരുപക്ഷവും കടുത്ത നിലപാടിൽ തുടരുകയാണ്.
അതേസമയം ജനപ്രതിനിധി സഭ അടുത്തയാഴ്ച യോഗം ചേരാത്ത സാഹചര്യത്തിലും, സമവായത്തിന് സാധ്യതയില്ലാത്തതിനാലും ഈ പ്രതിസന്ധി കൂടുതൽ വഷളാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഫെഡറൽ ജീവനക്കാർ, സംസ്ഥാന സർക്കാരുകൾ, വോട്ടർമാർ എന്നിവരിൽ നിന്നുള്ള സമ്മർദ്ദം ഒത്തുതീർപ്പിന് വഴിയൊരുക്കുമോ, അതോ ഷട്ട്ഡൗൺ ഒക്ടോബറും കഴിഞ്ഞ് നീളുമോ എന്നാണ് ആശങ്ക
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…