വാഷിംഗ്ടൺ; യു.എസ് പ്രസിഡന്റ് ജോ ബൈഡന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.ശനിയാഴ്ചയാണ് ബൈഡന് കോവിഡ് സ്ഥിരീകരിച്ച വിവരം വൈറ്റ് ഹൗസ് ഡോക്ടര്‍ അറിയിച്ചത്.കൊവിഡ് നെഗറ്റീവായി ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും രോഗബാധിതനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തനിക്ക് കഠിനമായ രോഗലക്ഷണങ്ങളൊന്നും നിലവില്‍ ഇല്ലെങ്കിലും വൈറ്റ് ഹൗസുമായി ബന്ധപ്പെടുന്ന എല്ലാവരുടേയും സുരക്ഷയെക്കരുതി വീണ്ടും ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്ന് ജോ ബൈഡന്‍ അറിയിച്ചു.
ഐസൊലേഷനില്‍ നിന്നും തിരികെയെത്തി മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും രോഗബാധിതനാകുന്നത്. ബൈഡന് പ്രത്യേക ചികിത്സയുടെ ആവശ്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില പൂര്‍ണമായി നിരീക്ഷിച്ചുവരികയാണെന്ന് ബൈഡന്റെ ഫിസിഷ്യന്‍ ഡോ കെവിന്‍ ഒകോനര്‍ പറഞ്ഞു.ചെറിയ കാലയളവിനുള്ളില്‍ പ്രസിഡന്റ് വീണ്ടും രോഗബാധിതനാകാനുള്ള കാരണങ്ങള്‍ കെവിന്‍ ഒകോനര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷിച്ചുവരികയാണ്. മുന്‍പ് കൊവിഡ് ബാധിതനായപ്പോള്‍ ബൈഡന്‍ പാക്സ്ലോവിഡ് എന്ന ഒരു ആന്റിവൈറല്‍ മരുന്ന് കഴിച്ചിരുന്നു.നെഗറ്റീവായതോടെ മരുന്ന് അവസാനിപ്പിച്ചപ്പോള്‍ ലക്ഷണങ്ങള്‍ തിരിച്ചെത്തിയ ഒരു റീബൗണ്ട് പ്രതിഭാസമാകാമിതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക വിലയിരുത്തല്‍. പാക്സ്ലോവിഡ് കഴിച്ചുവരുന്നവര്‍ പെട്ടെന്ന് മരുന്ന് അവസാനിപ്പിക്കുമ്പോള്‍ ചെറിയ ശതമാനം രോഗികളില്‍ ലക്ഷണങ്ങള്‍ നേരിയ തോതില്‍ വീണ്ടും പ്രത്യക്ഷപ്പെടാറുണ്ടെന്ന് വൈറ്റ് ഹൗസിലെ മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നു.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…