Kerala

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ… ? വീണ്ടും ലോകത്തിന് സംശയം . ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന്റെ പ്രവൃത്തികളാണ് ഈ പ്രചാരണത്തെ വീണ്ടും ശക്തി്‌പ്പെടുത്തുന്നത്. ജി7 സമ്മേളനത്തിനിടെ പ്രചരിക്കുന്ന ബൈഡന്റെ രണ്ട് വിഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെയൊരു ചര്‍ച്ചയ്ക്കു കാരണമായത്. യു എസിന്റെ പ്രസിഡന്റായി മറ്റൊരു ടേം കൂടി മത്സരിക്കാനുള്ള ബൈഡന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഇവിടെ നടക്കുന്നത് . വിമര്‍ശകരും നിരീക്ഷകരും ബൈഡന്റെ ശ്രദ്ധയെയും സന്നദ്ധതയെയും കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയാണ് .

ജി7 ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റിന് സ്ഥലകാല വിഭ്രാന്തി ഉണ്ടായി എന്നു സംശയം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളാണിവ. ജി7 സമ്മേളനത്തിനായി ഇറ്റലിയിലെ അപ്യുലിയയിലെത്തിയ ബൈഡന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ മെലോനിയെ സല്യൂട്ട് ചെയ്യുന്ന വിഡിയോയാണ് ആദ്യം പ്രചരിച്ചത്. ബൈഡനെ സമ്മേളനത്തിലേക്ക് സ്വീകരിക്കുന്നതിനിടെ ബൈഡന്‍ മെലോനിക്ക് സല്യൂട്ട് നല്‍കുകയായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തി.

സമ്മേളനത്തിനിടെ ലോകനേതാക്കള്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോഴായിരുന്നു രണ്ടാമത്തെ അബദ്ധം. ജി 7 ഉച്ചകോടിക്കിടെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സഹ ലോക നേതാക്കളില്‍ നിന്ന് അകന്നുപോകുന്നതായി തോന്നിപ്പിക്കുന്ന ഒരു വീഡിയോ ആണിത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങളും ചര്‍ച്ചകളും ശക്തി്‌പ്പെട്ടു. ഒരു സ്‌കൈ ഡൈവിംഗ് പ്രകടനത്തിനിടെ ബൈഡന്റെ ശ്രദ്ധ കുറച്ചു സമയം തെറ്റുന്നതായി കാണാം. പാരച്യൂട്ട് പാക്ക് ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ നേരെ തിരിഞ്ഞ് അദ്ദേഹം തംബ്‌സ്-അപ്പ് നല്‍കുന്നു. ബൈഡനെ നേതാക്കളുടെ ഗ്രൂപ്പിലേക്ക് തിരിച്ചുവിടാന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഇടപെടുന്നതായും കാണുന്നു.നേതാക്കള്‍ പാരഷൂട്ട് പ്രകടനം വീക്ഷിച്ചശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബൈഡന്‍ മറുവശത്തേക്ക് നടന്ന് മാറുകയായിരുന്നു. തുടര്‍ന്ന് മെലോനിയാണ് ബൈഡനെ കൈപിടിച്ച് ഫോട്ടോ സെഷനായി എത്തിച്ചത്.വിഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ 81 കാരനായ ബൈഡന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി.

എന്നാല്‍ ഈ പ്രചരണത്തെ തള്ളുകയാണ് വൈറ്റ് ഹൗസ്. വൈറ്റ് ഹൗസ് സീനിയര്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആന്‍ഡ്രൂ ബേറ്റ്സ് ബിഡനെ ന്യായീകരിച്ചു, സംഭവങ്ങളുടെ ചിത്രീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അദ്ദേഹം കുററപ്പെടുത്തി. ‘അദ്ദേഹം സ്‌കൈഡെവര്‍മാരില്‍ ഒരാള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയായിരുന്നു. തംബ്സ് അപ്പ് നല്‍കുകയും ചെയ്യുന്നു,’ ബേറ്റ്സ് എക്സില്‍ പറഞ്ഞു.

ജി7 ഉച്ചകോടിക്കിടെ ബൈഡന്‍ ഉള്‍പ്പെട്ട അസാധാരണ നിമിഷം മാത്രമായിരുന്നില്ല ഈ സംഭവം. പഴയ കാര്യങ്ങളും ഇതോടെ ചര്‍ച്ച ചെയ്യപ്പെട്ടു. ഫ്രാന്‍സിലെ ചടങ്ങിനിടെ ഇരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതും വൈറ്റ് ഹൗസിലെ ആഘോഷത്തിനിടെ വഴിതെറ്റിയതും ഉള്‍പ്പെടെ, സോഷ്യല്‍ മീഡിയയിലെത്തി. അദ്ദേഹത്തിന്റെ ശാരീരികവും ബുദ്ധിപരവുമായ പരിമിതികളെ കുറിച്ച് ലോകം പൊതുനിരീക്ഷണം നടത്തിയ നിരവധി സംഭവങ്ങള്‍ അടുത്തകാലത്ത് കണ്ടു.

ജി 7 വേദിയില്‍ പ്രത്യേക ക്ഷണിതാവായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി . ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി എന്നിവരുമായാണ് ഇന്ന് നരേന്ദ്രമോദി ചര്‍ച്ച നടത്തിയത്.

ജി 7 ഉച്ചകോടിയുടെ ഔട്ട് റീച്ച് സെഷനുകളില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഇറ്റലിയിലെത്തിയത്. ജൂണ്‍ 13 മുതല്‍ ജൂണ്‍ 15 വരെയാണ് ജി7 ഉച്ചകോടി ഔട്ട്റീച്ച് സെഷനുകള്‍ നടക്കുക. ആഗോള സാമ്പത്തിക രംഗം, അന്താരാഷ്ട്ര വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍, ഇസ്രായേല്‍ ഹമാസ് സംഘര്‍ഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

ജി7 വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം വൈറലായി. നരേന്ദ്രമോദിക്ക് പുറമെ ഉച്ചകോടിക്കെത്തിയ മറ്റ് ലോകനേതാക്കളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഏ7 കൂട്ടായ്മയില്‍ ഉള്‍പ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ അതിഥിയായി ചര്‍ച്ചകളില്‍ പങ്കെടുക്കും.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

13 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

13 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

13 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

17 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

18 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago