US presidential election; Advances for Trump in first results; The 'answer' the world is looking for is not far away!
വാഷിംഗ്‌ടൺ: ലോകം ഉറ്റു നോക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. അതേസമയം ചാഞ്ചാട്ട സംസ്ഥാനങ്ങൾ ആയ അരിസോണ, പെൻസിൽവേനിയ തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെ ഫലം പ്രധാനമാണ്.
ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ, ട്രെൻഡ് ട്രംപിനോടൊപ്പമാണ്. ഫ്ലോറിഡയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഏർളി വോട്ടുകൾ കൌണ്ട് ചെയ്തു കഴിഞ്ഞപ്പോൾ ഡൊണാൾഡ് ട്രംപ് കമലാ ഹാരിസിനെക്കാൾ മുന്നിലാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇന്ത്യാന, കെൻ്റക്കി, വെസ്റ്റ് വിർജീനിയ എന്നിവിടങ്ങളിൽ ട്രംപ് തൂത്തുവാരി എന്ന വാർത്ത പുറത്ത് വരുമ്പോൾ വെർമോണ്ട് കണക്ടികട്ട് എന്നീ സംസ്ഥാനങ്ങൾ കമലാ ഹാരിസിനൊപ്പമാണ്.
കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് പോളിംഗ് ആരംഭിച്ചത്, അത് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) അവസാനിക്കും. സമയമേഖലകൾ വ്യത്യസ്തമായതിനാൽ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്നതോടെ വോട്ടെണ്ണൽ തുടങ്ങും. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലമാണ് ആദ്യം പുറത്ത് വരുക.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…