US Presidential Election; Sunita Williams and Butch Wilmore prepare to vote from the International Space Station
ന്യൂയോർക്ക്: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വോട്ട് ചെയ്യാനൊരുങ്ങി ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വിൽമോറും. ബാലറ്റിനുള്ള അഭ്യർത്ഥന അയച്ചതായും, ഐഎസ്എസിൽ നിന്ന് തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ കാത്തിരിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
അമേരിക്കൻ പൗരന്മാർ എന്ന നിലയിൽ ഇത് തങ്ങളുടെ കടമയാണെന്ന് ബുച്ച് വിൽമോർ പറയുന്നു. വളരെ പ്രധാനപ്പെട്ട കടമയാണ് തെരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തലെന്ന് സുനിത വില്യംസും പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണെന്നും, അത് വളരെ രസകരമായിരിക്കുമെന്നും സുനിത പറയുന്നു.
വരുന്ന നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപും തമ്മിലാണ് മത്സരം. ജൂൺ 5നാണ് ബോയിംഗ് സ്റ്റാർലൈനറിൽ സുനിത വില്യംസും ബുച്ച് വിൽമോറും പരീക്ഷണ ദൗത്യങ്ങളുടെ ഭാഗമായി ഐഎസ്എസിൽ എത്തിയത്. എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ഇരുവരും യാത്ര തിരിച്ചതെങ്കിലും, പേടകത്തിൽ കണ്ടെത്തിയ തകരാറുകൾ മൂലം ഇരുവരുടേയും യാത്ര നീട്ടി വയ്‌ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം യാത്രക്കാരില്ലാതെ പേടകത്തെ തിരികെ എത്തിച്ചു. സ്റ്റാർലൈനറിലെ മടക്കയാത്ര സുരക്ഷിതമാകില്ലെന്ന നാസ വിലയിരുത്തലിന് പിന്നാലെയാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ തുടരാൻ തീരുമാനിക്കുന്നത്.
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…
തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…
പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…