ഡൊണാൾഡ് ട്രമ്പ്
ന്യൂയോര്‍ക്ക്: കുടിയേറ്റ ഇതര വിസകള്‍ക്ക് പുതിയ ‘വിസ ഇന്റഗ്രിറ്റി ഫീസ്’ അവതരിപ്പിച്ച് ട്രമ്പ് ഭരണകൂടം. ട്രമ്പ് സർക്കാർ അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫ്യുള്‍ ബില്ലി’ലാണ് ഇക്കാര്യം വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളിലടക്കം അമേരിക്കയിൽ എത്തുന്നവർക്ക് പുതിയ ഫീസ് ബാധകമാകും. അടുത്ത വർഷം മുതലാകും തീരുമാനം പ്രാബല്യത്തിൽ വരുക.വിസ അനുവദിക്കുന്ന സമയത്ത് നിര്‍ബന്ധമായും ഇത് നല്‍കണം. ഉപഭോക്തൃ വില സൂചിക കണക്കാക്കിയുള്ള പണപ്പെരുത്തെ അടിസ്ഥാനമാക്കി ഓരോവര്‍ഷവും ഫീസില്‍ മാറ്റംവരുത്തുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
നിലവില്‍ സാധാരണ യുഎസ് ടൂറിസ്റ്റ് വിസയ്ക്ക് ഇന്ത്യയില്‍നിന്ന് അപേക്ഷകര്‍ക്ക് ഏകദേശം 16,000 രൂപയാണ് ഫീസ്. എന്നാല്‍, പുതിയ ഫീസ് കൂടി ഈടാക്കുന്നതോടെ ഇത് 40,000 രൂപയോളമാകും.
ഇതോടെ അമേരിക്കയിലേക്ക് പോകുന്ന വിദ്യാർത്ഥികൾ , ഐടി പ്രൊഫഷണലുകള്‍ എന്നിവർക്ക് വിസയ്ക്കായി ഉയര്‍ന്ന തുക നല്‍കേണ്ടിവരും. എ, ജി വിഭാഗങ്ങളിലുള്ള നയതന്ത്ര വിസയ്ക്ക് മാത്രമാകും ഫീസ് ഇനത്തിൽ ഇളവ് ലഭിക്കുക.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…