India

നരേന്ദ്രമോദിക്കെതിരെ വിമർശനങ്ങൾ ശരിയായില്ല; ഇന്ത്യ മനുഷ്യ ചരിത്രത്തിൽ തന്നെ ഏറ്റവും വൈവിധ്യമാർന്ന രാഷ്ട്രം; ബരാക്ക് ഒബാമക്കെതിരെ ജോണി മൂർ

ഇന്ത്യ മനുഷ്യ ചരിത്രത്തിൽ തന്നെ ഏറ്റവും വൈവിധ്യമാർന്ന രാജ്യമെന്നും, വിവിധത ഇന്ത്യയുടെ ശക്തിയെന്നും മുൻ അമേരിക്കൻ ഉദ്യോഗസ്ഥൻ ജോണി മൂർ. അതുകൊണ്ടുതന്നെ മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യയെ വിമർശിക്കുകയാണ് അഭിനന്ദിക്കുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു പരിപൂര്‍ണ്ണതയുള്ള രാജ്യമല്ല. യുഎസും ഒരു പരിപൂര്‍ണ്ണതയുള്ള രാജ്യമല്ല. പക്ഷെ വൈവിധ്യം, അതാണ് ഇന്ത്യയുടെ കരുത്ത്. വാസ്തവത്തില്‍ മോദിയുടെ പുകഴ്ത്തുകയാണ് ബരാക് ഒബാമ ചെയ്യേണ്ടിരുന്നത്- ജോണി മൂര്‍ പറഞ്ഞു. ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം മുൻ കമ്മീഷണർ ആണ് ജോണി മൂർ. 2005 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിസ നിഷേധിച്ചത് ഇതേ കമ്മീഷന്റെ റിപ്പോർട്ട് പരിഗണിച്ചാണെന്നത് മൂറിന്റെ പ്രസ്താവനയുടെ പ്രാധാന്യം വർധിപ്പിക്കുന്നു

നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ ഇന്ത്യയിൽ ന്യുനപക്ഷങ്ങൾ സുരക്ഷിതരല്ലെന്നും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ പറഞ്ഞിരുന്നു. ഒരു വാർത്താ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഒബാമ ഈ അഭിപ്രായം പറഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചർച്ചകൾ പിന്നീട് നടന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 13 രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതി നൽകിയെന്നും ഇതിൽ ആറെണ്ണം മുസ്ലിം രാഷ്ട്രങ്ങളാണെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ ഒബാമയെ ഓർമ്മപ്പെടുത്തിയിരുന്നു. അതിനിടെയാണ് ജോണി മൂറിന്റെ പ്രസ്താവന വരുന്നത്.

B4 Admin

Recent Posts

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

21 minutes ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

6 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

22 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

24 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

1 day ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago