PM Modi In UP
വാരാണസി: ഉത്തര്‍പ്രദേശ് സമാനതകളില്ലാത്ത രീതിയില്‍ കോവിഡ് രണ്ടാം തരംഗത്തെ നേരിട്ടുവെന്ന് പ്രധാനമന്ത്രി. സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം. രണ്ടാം തരംഗത്തിൽ യു.പിയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30,000ആയിരുന്നു. എങ്കിലും കോവിഡിനെതിരെ കാര്യക്ഷമമായി സർക്കാർ പോരാടി. മഹാമാരിയെ കൈകാര്യം ചെയ്ത രീതി പ്രശംസക്ക് അര്‍ഹമാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരോടും മുന്‍നിര പ്രവര്‍ത്തകരോടും മോദി ആദരവ് രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
‘യു.പി നിവർന്നുനിന്ന് വൈറസിനെ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും ഉയർന്ന സംസ്ഥാനമാണ് യുപി അതിനാൽ മഹാമാരിയെ നിയന്ത്രിച്ച രീതി പ്രശംസക്ക് അർഹമാണ്. സമാനതകളില്ലാത്ത രീതിയിൽ യു.പി കോവിഡിന്‍റെ രണ്ടാംതരംഗത്തെ നേരിട്ടു’ -മോദി പറഞ്ഞു.
അതേസമയം വാക്സിനേഷന്റെ എണ്ണത്തിലും യു.പിയെ മോദി പ്രശംസിച്ചു. കോവിന്‍ പ്ലാറ്റ്ഫോമിലുള്ള കണക്കുകള്‍ പ്രകാരം 3.89 കോടി പേര്‍ യു.പിയില്‍ വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…