India

കോവിഡിനെതിരെ സമാനതകളില്ലാത്ത പ്രതിരോധം; യോഗിയെ പ്രശംസിച്ച്‌​ പ്രധാനമന്ത്രി

വാരാണസി: ഉത്തര്‍പ്രദേശ്​ സമാനതകളില്ലാത്ത രീതിയില്‍ കോവിഡ് രണ്ടാം തരംഗത്തെ നേരിട്ടുവെന്ന്​ പ്രധാനമന്ത്രി. സ്വന്തം മണ്ഡലമായ വാരാണസി സന്ദര്‍​ശിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം. രണ്ടാം തരംഗത്തിൽ യു.പിയിലെ പ്രതിദിന കോവിഡ്​ ബാധിതരുടെ എണ്ണം 30,000ആയിരുന്നു. എങ്കിലും കോവിഡിനെതിരെ കാര്യക്ഷമമായി സർക്കാർ പോരാടി. മഹാമാരിയെ കൈകാര്യം ചെയ്​ത രീതി പ്രശംസക്ക്​ അര്‍ഹമാണെന്നും മോദി പറഞ്ഞു. സംസ്​ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരോടും മുന്‍നിര പ്രവര്‍ത്തകരോടും മോദി ആദരവ്​ രേഖപ്പെടുത്തി.

പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:

‘യു.പി നിവർന്നുനിന്ന്​ വൈറസിനെ കാര്യക്ഷമമായി കൈകാര്യം ചെയ്​തു. ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും ഉയർന്ന സംസ്​ഥാനമാണ്​ യുപി​ അതിനാൽ മഹാമാരിയെ നിയന്ത്രിച്ച രീതി പ്രശംസക്ക്​ അർഹമാണ്​. സമാനതകളില്ലാത്ത രീതിയിൽ യു.പി കോവിഡിന്‍റെ രണ്ടാംതരംഗത്തെ നേരിട്ടു’ -മോദി പറഞ്ഞു.

അതേസമയം വാക്​സിനേഷന്‍റെ എണ്ണത്തിലും യു.പിയെ മോദി പ്രശംസിച്ചു. കോവിന്‍ പ്ലാറ്റ്​ഫോമിലുള്ള കണക്കുകള്‍ പ്രകാരം 3.89 കോടി പേര്‍ യു.പിയില്‍ വാക്​സിന്‍ സ്വീകരിച്ചിട്ടുണ്ട്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…

25 seconds ago

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

14 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

15 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

15 hours ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

16 hours ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

17 hours ago