Uttarkashi tunnel accident; Those stuck are now just 5 meters away; Silkyara rescue mission to success
ഡെറാഡൂൺ: സിൽക്യാര ടണലിൽ കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെയും പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം 17-ാം ദിവസവും തുടരുന്നു. പൈപ്പിനകത്ത് നിന്നുള്ള തുരക്കൽ വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യ സംഘം. ഏകദേശം 50 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞെന്നും ഇനി വെറും 5 മീറ്റർ അകലെയാണ് കുടുങ്ങിക്കിടക്കുന്നവർ ഉള്ളതെന്നുമാണ് അധികൃതർ അറിയിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്ഥലത്തെത്തിയിട്ടുണ്ട്.
ഡ്രില്ലിംഗ് നടത്തുന്നതിന് പലപ്പോഴായി തടസങ്ങൾ നേരിട്ടിരുന്നെങ്കിലും കഴിഞ്ഞ രാത്രി പ്രതിസന്ധികൾ കൂടാതെ ദൗത്യം പുരോഗമിച്ചതായി അധികൃതർ അറിയിച്ചു. ആകെ 57 മീറ്റർ കുഴിക്കുകയാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം. തുടർന്ന് ഇതിലൂടെ പൈപ്പ് കടത്തിവിട്ട് കുടുങ്ങിക്കിടക്കുന്നവർക്ക് അരികിലെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. നിലവിൽ 51.5 മീറ്ററുകൾ കുഴിച്ചുകഴിഞ്ഞു. 5-6 മീറ്റർ ദൂരത്തോളം മാത്രമേ ഇനി ഡ്രില്ലിംഗ് ചെയ്യേണ്ടതുള്ളൂ. ഇതുവരെയുള്ള നടപടികൾ രക്ഷാദൗത്യത്തിന് അനുകൂലമാണെന്നും അധികൃതർ അറിയിച്ചു.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…