General

വീട്ടിൽ പിശാച് ബാധയുണ്ടെന്ന് പറഞ്ഞ് മതം മാറ്റാൻ ശ്രമം! ഹിന്ദു കുടുംബത്തിന് രക്ഷകരായി പ്രദേശവാസികൾ; മൂന്നംഗ സംഘത്തെ കൈയ്യോടെ പിടികൂടി നാട്ടുകാർ

ലക്നൗ: ഉത്തർപ്രദേശിൽ ഹിന്ദു കുടുംബത്തെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനുള്ള ശ്രമം പൂർണമായും തകർന്ന് നാട്ടുകാർ. മൂന്നംഗ സംഘത്തെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശിലെ അസംഗഡിലായിരുന്നു ഹിന്ദു കുടുംബങ്ങളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാനായിരുന്നു ശ്രമം നടന്നത്.

അസംഗഡ് സ്വദേശികളായ രവീന്ദ്ര, മഹേന്ദ്ര, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രേതബാധയുടെ പേരിലായിരുന്നു ഇവർ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടത്തിയത്. പ്രദേശത്തെ വീട്ടിൽ എത്തിയ ഇവർ അവിടെ പ്രേതബാധയുണ്ടെന്നും, ക്രിസ്ത്യൻ മതം സ്വീകരിക്കുകയല്ലാതെ മറ്റ് പ്രതിവിധിയില്ലെന്നും വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിൽ ഭയന്ന വീട്ടുകാർ മതം മാറാൻ ഒരുക്കമാണെന്ന് അറിയിച്ചു. എന്നാൽ ഇതിനിടെ ഇക്കാര്യം പ്രദേശവാസികൾ അറിഞ്ഞതോടെയാണ് മതപരിവർത്തന ശ്രമം പരാജയപ്പെട്ടത്. തുടർന്ന് മതം മാറ്റാനെത്തിയ സംഘത്തെ നാട്ടുകാർ പിടികൂടുകയായിരുന്നു.

admin

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

4 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

60 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago