കൊച്ചി: കേരളത്തിലുണ്ടായ മഹാ പ്രളയം മനുഷ്യ നിർമ്മിതമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ. അഞ്ഞൂറ് പേർ പ്രളയത്തിൽ മരിച്ചിട്ടും മുഖ്യമന്ത്രിയുടെ ഹൃദയം കലങ്ങിയിട്ടില്ലെന്നും അദ്ദേഹം ഹൃദയമില്ലാത്തവനാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
പ്രളയം മനുഷ്യ നിർമ്മിതമാണെന്ന് പറഞ്ഞവർക്ക് മാനസിക രോഗമാണന്ന മുഖ്യമന്ത്രിയുടെ പരാമർശം പെരും കള്ളമാണെന്നും മുഖ്യമന്ത്രി പെരുംനുണയനാണെന്നും വി ഡി സതീശൻ വിമർശിച്ചു.മഴ പെയ്തത് കൊണ്ടാണ് പ്രളയമുണ്ടായതെന്ന് ഐഐടിയും വേൾഡ് ബാങ്കും റിപ്പോർട്ട് നൽകിയിട്ടില്ല. വേൾഡ് ബാങ്ക് ഇത്തരത്തിൽ പഠനം നടത്തിയിട്ടുണ്ട് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലു വിളിക്കുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.
സംഭവത്തിൽ കേന്ദ്രജല കമ്മീഷനും പ്രതിയാണ്. അവരും പ്രളയം നിയന്ത്രിക്കാൻ ഒന്നും ചെയ്തിട്ടില്ല . അതിനാൽ കേന്ദ്രജല കമ്മീഷന്‍റെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വി ഡി സതീശൻ കൊച്ചിയിൽ പറഞ്ഞു.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…