v-muraleedharan
കണ്ണൂർ: കേരളത്തില്‍ അഖിലേന്ത്യാ പണിമുടക്കിന്റെ പേരില്‍ നടക്കുന്നത് സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസമാണെന്ന ഗുരുതര ആരോപണവുമായി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്ത് മാത്രമാണ് സര്‍ക്കാര്‍ നേരിട്ടിറങ്ങി ജനജീവിതം സ്തംഭിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവടക്കം സമരത്തില്‍ പങ്കെടുത്ത് സര്‍ക്കാരിന് ജയ് വിളിക്കുകയാണെന്നും വി മുരളീധരന്‍ രൂക്ഷമായി ആരോപിച്ചു.
മാത്രമല്ല സിപിഎമ്മിന്റെ ഗുണ്ടകളെ ഭയന്ന് ജനങ്ങള്‍ വീടുകളില്‍ തുടരുകയാണെന്നും രാജ്യത്ത് മറ്റൊരിടത്തും കേരളത്തിലേത് പോലുള്ള സ്ഥിതിവിശേഷമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സഞ്ചാര സ്വാതന്ത്ര്യം ചോദ്യം ചെയ്യുക, കടകള്‍ അടപ്പിക്കുക, സ്ത്രീകളെ വഴിനടക്കാന്‍ അനുവദിക്കാതിരിക്കുക എന്നിവ ജനദ്രോഹപരമാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ‘സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത് എന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാര്‍ നയം, ഭരണഘടനയുടെ ലംഘനമാണ്. പണിമുടക്കിന് ജനപിന്തുണയില്ല’- വി മുരളീധരന്‍ കൂട്ടിച്ചേർത്തു
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…