തിരുവനന്തപുരം: എക്സ് എംപി ബോര്‍ഡുവച്ച കാറില്‍ സഞ്ചരിച്ച അറ്റിങ്ങലിലെ മുന്‍ എംപി എ സമ്പത്തിന് സോഷ്യല്‍ മീഡിയയുടെ ട്രോൾ മഴ. വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി
എക്സ്. എംപി ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചുകൊണ്ടായിരുന്നു വി ടി ബല്‍റാം എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും എന്നായിരുന്നു ബല്‍റാമിന്റെ വിമര്‍ശം. കാറിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവച്ചായിരുന്നു വിമര്‍ശം. എന്നാല്‍, സമ്പത്തിന്റെ പേര് ബല്‍റാം പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
എന്നാല്‍ താന്‍ എക്സ് എംപി ബോര്‍ഡുവച്ച് സഞ്ചരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം ഫെയിസ്ബുക്ക് പോസ്റ്റിന് പിന്നാലെ എക്‌സ് എംപി ബോര്‍ഡിനെതിരേ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…