ജസ്റ്റിസ്. പി. ഗോപിനാഥിനെ കുറിച്ചുള്ള അഡ്വക്കേറ്റ് വടയാർ സുനിലിന്റെ ഫേസ്ബുക് (Face Book) കുറിപ്പ് ശ്രദ്ധേയമാകുന്നു. നടിയെ അക്രമിച്ച കേസിൽ നിന്നും വ്യത്യസ്തമാണ് ദിലീപിന് എതിരായ പുതിയ കേസ്. സാമാന്യ ബുദ്ധിക്കു നിരക്കാത്ത തരത്തിൽ തികച്ചും അവിശ്വസനീയമായ സ്ക്രിപ്റ്റിങ്ങ് അതിലുള്ളതായി തോന്നാവുന്ന പല ഘടകങ്ങളുമുണ്ടെന്ന് വടയാർ സുനിൽ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
സാധാരണ മുൻകൂർ ജാമ്യ ഹർജികൾ വളരെ പെട്ടന്ന് തീർപ്പാക്കപ്പെടുമ്പോൾ, ദിവസങ്ങൾ എടുത്ത് , എല്ലാം വിശദമായി കേട്ടും പരിശോധിച്ചും വിലയിരുത്തിയുമാണ് തീർപ്പിലേക്ക് എത്തിയതെന്നിരിക്കെ നീതിയുടെ പക്ഷത്തു നിന്നുള്ള ഉചിത നടപടി എന്നു തന്നെയാണ് ഹൈക്കോടതി വിധി വിലയിരുത്തപ്പെടുക എന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക് കുറുപ്പിനെ പൂർണ രൂപം
ജസ്റ്റിസ്. പി. ഗോപിനാഥ്
കേരളാ ഹൈക്കോടതിയിലെ ഏറ്റവും നിർഭയനും നീതിമാനുമായ ന്യായാധിപന്മാരിൽ ഒരാളാണ്. ഹൈക്കോടതിയിൽ നിയമകാര്യ ലേഖകനായി ഒരു വ്യാഴവട്ടക്കാലത്തിലേറെ പ്രവർത്തിക്കവേ , അഭിഭാഷകനായ അദ്ദേഹവുമായി ഒരുപാടു തവണ അടുത്തിടപെടാൻ അവസരം കിട്ടിയിട്ടുണ്ട്. യുവ അഭിഭാഷകരിൽ ഏറ്റവും ബ്രില്യന്റ് ആയ പി . ഗോപിനാഥ് അന്നേ സമാദരണീയനായിരുന്നു.
അദ്ദേഹത്തിന്റെ പൊതു സ്വീകാര്യതക്ക് ഒരു ഉദാഹരണം പറയാം. യു.ഡി. എഫ്. സർക്കാരിന്റെ കാലത്ത് അദ്ദേഹം ഹൈക്കോടതിയിൽ A S G ഓഫീസിനെ പ്രതിനിധീകരിച്ച് കേസുകളിൽ ഹാജരായിരുന്നു. ആദരണീയനായ എം. രത്നസിംഗ് ആയിരുന്നു അന്ന് അഡ്വക്കേറ്റ് ജനറൽ. മൻമോഹൻ സിങ്ങ് പ്രധാനമന്ത്രി ആയിരിക്കെ മെറിറ്റ് മാത്രം ആധാരമാക്കി കസ്റ്റംസിന്റെ സീനിയർ പ്ലീഡർ ആക്കിയതും മറ്റാരെയുമല്ല. പിന്നീട് ഭരണം മാറി വി.എസ്. സർക്കാർ വന്നു. സമാദരണീയനായ സി.പി. സുധാകര പ്രസാദ് അഡ്വക്കേറ്റ് ജനറലായി. അദ്ദേഹവും ആദ്യം എടുത്ത തീരുമാനം അഡ്വ. പി. ഗോപിനാഥിനെ ഗവ. പ്ലീഡറായി തന്റെ ടീമിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു.ആ പേരിൽ ലോയേഴ്സ് യൂണിയൻ A G യോട കച്ചറയുണ്ടാക്കുകയും ചെയ്തിരുന്നു
അസാധാരണമായ ഈ നടപടി അഭിഭാഷകനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രതിഭക്കും ജുഡീഷ്യൽ കോൺഷ്യസിനും ലഭിച്ച അംഗീകാരമായിരുന്നു. കേരളത്തിലെ ഏറ്റവും ബ്രില്യന്റ് ആയ അഭിഭാഷകരിൽ ഒരാളായ അദ്ദേഹമിന്ന് ഹൈക്കോടതിയിലെ ഏറ്റവും ബ്രില്യന്റായ ന്യായാധിപന്മാരിൽ ഒരാളാണ് എന്നതിൽ തെല്ലും സംശയമില്ല.
ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു കൊണ്ട് നീതിയുടെയും ശരിയുടെയും പക്ഷത്തേ നിൽക്കാനാവൂ എന്ന് നീതിപീഠം നിലപാട് എടുത്തിരിക്കുകയാണ്. നടിയെ അക്രമിച്ച കേസിൽ നിന്നും വ്യത്യസ്തമാണ് ദിലീപിന് എതിരായ പുതിയ കേസ്. സാമാന്യ ബുദ്ധിക്കു നിരക്കാത്ത തരത്തിൽ തികച്ചും അവിശ്വസനീയമായ സ്ക്രിപ്റ്റിങ്ങ് അതിലുള്ളതായി തോന്നാവുന്ന പല ഘടകങ്ങളുമുണ്ട്. മാത്രമല്ല ഉറവിടം വ്യക്തമല്ലാത്ത, എഡിറ്റ് ചെയ്യപ്പെട്ട ചില വോയ്സ് ക്ലിപ്പുകൾ കൊണ്ട് മീഡിയാ ഹൈപ്പ് ഉണ്ടാക്കാമെന്നല്ലാതെ , നിയമത്തിന്റെ പിന്തുണ നേടാൻ കഴിയില്ല. അതിനും പുറമേ, സാക്ഷി പറയാൻ വന്ന ആളുടെ ക്രഡിബിലിറ്റിയുടെ കാര്യത്തിൽ സംശയമുള്ളപ്പോൾ പ്രത്യേകിച്ചും.
സാധാരണ മുൻകൂർ ജാമ്യ ഹർജികൾ വളരെ പെട്ടന്ന് തീർപ്പാക്കപ്പെടുമ്പോൾ, ദിവസങ്ങൾ എടുത്ത് , എല്ലാം വിശദമായി കേട്ടും പരിശോധിച്ചും വിലയിരുത്തിയുമാണ് തീർപ്പിലേക്ക് എത്തിയതെന്നിരിക്കെ നീതിയുടെ പക്ഷത്തു നിന്നുള്ള ഉചിത നടപടി എന്നു തന്നെയാണ് ഹൈക്കോടതി വിധി വിലയിരുത്തപ്പെടുക.
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…