യുദ്ധഭൂമിയായ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻവിദ്യാർത്ഥികളെ രക്ഷിച്ചു കൊണ്ടുവരാൻ കേന്ദ്രസർക്കാർ അശ്രാന്തപരിശ്രമത്തിലാണ്. ഇതിനിടെ, റഷ്യൻ ഷെല്ലാക്രമണത്തിൽ നിർഭാഗ്യവശാൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട സംഭവം രക്ഷിതാക്കളിൽ പരിഭ്രാന്തിയുണർത്തുകയും ചെയ്തു. പരിഭ്രാന്തരായ രക്ഷിതാക്കളെ സർക്കാർ ആശ്വസിപ്പിക്കുന്നതിനിടയിൽ, കേന്ദ്രത്തെ കുറ്റപ്പെടുത്തിയും കൂടുതൽ പരിഭ്രാന്തി പടർത്തിയും പ്രതിപക്ഷ പാർട്ടികൾ പല തരത്തിലുള്ള കുതന്ത്രങ്ങൾ പ്രയോഗിക്കുകയാണ്.
ഇപ്പോൾ ഇത്തരം ഒരു സംഭവം ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. യുക്രൈനിൽ നിന്നുള്ള മെഡിക്കൽ വിദ്യാർത്ഥിനിയായ താൻ ഇന്ത്യൻ സർക്കാരിന്റെ സഹായമില്ലാതെ, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് അവകാശപ്പെട്ട് ഒരു യുവതിയുടെ വീഡിയോ വൈറലായിരുന്നു. ഏറ് വീഡിയോ കോൺഗ്രസ് ഉൾപ്പെടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീഡിയോ ചിത്രീകരിച്ച വൈശാലി യാദവ് എന്ന യുവതിയെ ഉത്തർപ്രദേശ് പോലീസ് ഹർദോയിൽ നിന്ന് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഭാരതത്തിന്റെയും ഭരണകക്ഷിയായ ബിജെപിയുടെയും, പ്രധാനമന്ത്രിയുടെയും പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനായി യുവതി മനഃപൂർവ്വം ചെയ്തതായിരുന്നു ഈ വീഡിയോ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ, പിടിക്കപ്പെട്ടതിന് ശേഷം യുവതി നടത്തിയ കുറ്റസമ്മതം, സമാജ്വാദി പാർട്ടി നേതാവായ തന്റെ പിതാവ് മഹേന്ദ്ര യാദവിന്റെ നിർദ്ദേശപ്രകാരമാണ് താൻ ആ വീഡിയോ ചെയ്തതെന്നാണ്.
എന്നാൽ യുവതിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം യുപിയിലെ ഹർദോയ് ജില്ലയിലെ തേരാപുർസോളി ഗ്രാമത്തിന്റെ മേധാവി ആണ് വൈശാലി യാദവ്. തന്റെ മകൾ വൈശാലി യാദവ് ഗ്രാമസഭയുടെ മേധാവിയാണെന്ന് പിതാവ് മഹേന്ദ്ര യാദവ് തന്നെ മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു.
‘വൈശാലി യാദവ് ഗ്രാമസഭയുടെ ആദ്യ യോഗത്തിൽ പങ്കെടുത്തിരുന്നു, അതിനുശേഷം അവൾ പഠിക്കാൻ യുക്രൈനിലേക്ക് പോയി.’ ഗ്രാമത്തലവൻ വർഷത്തിൽ രണ്ട് യോഗങ്ങളിൽ പങ്കെടുത്താൽ മതിയെന്നും മടങ്ങിയെത്തിയ ശേഷം മകൾ രണ്ടാം യോഗത്തിൽ പങ്കെടുക്കുമെന്നും മഹേന്ദ്രയാദവ് ഗ്രാമസഭയെ അറിയിച്ചിട്ടുണ്ടായിരുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…