Valmiki Jayanti
ഇന്ന് വാത്മീകി ജയന്തി. അശ്വിനി മാസത്തിലെ പൗർണമി നാളിലാണ് വാത്മീകി ജയന്തി ആഘോഷിക്കുന്നത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രഗത് ദിവസ് എന്നപേരിലും ബാല്‍മീകി ഉത്സവം എന്നപേരിലും വാത്മീകി ജയന്തി ആഘോഷിക്കുന്നു. വാത്മീകി മഹര്‍ഷിയെ ഈശ്വരനായി കാണുന്ന ഒരു വിഭാഗവും ഉണ്ട്. അന്നേ ദിവസം നഗരങ്ങളില്‍ വാത്മീകി മഹര്‍ഷിയുടെ ചിത്രങ്ങളേന്തിയ ശോഭായാത്രകളും ഭജനയും പ്രാര്‍ഥനയും നടക്കും.
ബ്രാഹ്മണനായി ജനിക്കുകയും ശൂദ്രസ്ത്രീയെ വിവാഹം ചെയ്യുക വഴി സാംസ്കാരികമായി വഴിവിട്ട് അധ:പതിക്കുകയും പിന്നീട് സപ്തര്‍ഷിമാരുടെ അനുഗ്രഹാശിസ്സുകളോടെ തേജസ്വിയായ ഋഷീശ്വരനായി മാറുകയും ചെയ്ത വ്യക്തിയാണ് വാത്മീകി എന്നൊരു പക്ഷമുണ്ട്. നേപ്പാളി ആദിവാസി വിഭാഗമായ കിരാത് വംശജനാണ് വാത്മീകിയെന്ന് ചിലര്‍ പറയുന്നു
വാത്മീകത്തില്‍ നിന്ന് – മണ്‍പുറ്റില്‍ നിന്ന് – ഉണ്ടായവന്‍ എന്നാണ് വാത്മീകിയുടെ അര്‍ത്ഥം. കാട്ടാളനായി ജീവിച്ച് സകല പോക്കിരിത്തരങ്ങളും കൊള്ളരുതായ്മകളും കാട്ടിയിരുന്ന രത്നാകരന്‍ ആണ് രാമ എന്ന ദിവ്യമന്ത്രത്തിന്‍റെ ശക്തിയില്‍ സ്വയം പുറ്റില്‍ അകപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ നിന്ന് പരിപൂതനായി പുറത്തു വരികയും ചെയ്തത്.
രാമായണ കാവ്യം രചിക്കുന്നത് വാത്മീകിയുടെ ആശ്രമത്തിലാണ്. ഈ ആശ്രമമായിരുന്നു രാമന്‍ ഉപേക്ഷിച്ചപ്പോള്‍ സീതാദേവിയുടെ അഭയകേന്ദ്രം. രാമന്‍റെ ഇരട്ടക്കുട്ടികളായ ലവനും കുശനും പിറന്നതും പഠിച്ചതും അഭ്യാസ മുറകള്‍ അഭ്യസിച്ചതും എല്ലാം വാത്മീകി ആശ്രമത്തില്‍ തന്നെ.
വാത്മീകിയുടെ ജന്‍മസ്ഥലം മുമ്പ് ബ്രഹ്മഘട്ട് എന്നറിയപ്പെട്ടിരുന്ന ബൈത്തൂര്‍ ആണെന്നാണ് വിശ്വാസം. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെ ഗംഗാനദിയുടെ തീരത്തുള്ള ബൈത്തൂര്‍ എന്ന എണ്ണായിരത്തോളം മാത്രം ജനസംഖ്യയും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പഴക്കവുമുള്ള ഈ ചെറുപട്ടണത്തിലായിരുന്നു ആദികവിയായ വാത്മീകി ജീവിച്ചിരുന്നത്.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…