Vanathi Srinivasan
തൃശ്ശൂർ: കൊലപാതകങ്ങൾ നടത്താൻ എസ്ഡിപിഐയെ സിപിഎം (CPM) പിന്തുണയ്ക്കുന്നുവെന്ന് മഹിളാ മോർച്ച ദേശീയ അദ്ധ്യക്ഷ വാനതി ശ്രീനിവാസൻ. ബിജെപി പ്രവർത്തകൻ ബിജുവിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു വാനതിയുടെ പ്രതികരണം. കേസ് അന്വേഷണം എൻഐഎയെ ഏൽപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം എസ്ഡിപിഐയുടെ അഴിഞ്ഞാട്ടത്തിന് സിപിഎം കുടപിടിക്കുന്നുവെന്നും, സംസ്ഥാന സർക്കാരിന് നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ ആവില്ലെന്നും അവർ തുറന്നടിച്ചു. അന്തർദേശീയ ബന്ധങ്ങൾ പോലും കൊലപാതകത്തിനു പിന്നിൽ ഉണ്ടാകാൻ സാധ്യതയുണ്ട് . എസ്ഡിപിഐ നടത്തുന്ന കൊലപാതകങ്ങൾക്ക് സംസ്ഥാന സർക്കാരിനെ നിയന്ത്രിക്കുന്ന സിപിഎം പിന്തുണ നൽകുന്നതായും വാനതി ശ്രീനിവാസൻ കുറ്റപ്പെടുത്തി.
എന്നാൽ ബിജുവിന്റെയും, സഞ്ജിത്തിന്റെയും കൊലപാതകങ്ങൾ എൻഐഎയ്‌ക്ക് വിടണമെന്ന ആവശ്യം ബിജെപി കേരള ഘടകവും ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കേസുകൾ എൻഐഎയ്‌ക്ക് വിടാൻ സർക്കാർ തയ്യാറാകണമെന്ന് വാനതി ശ്രീനിവാസൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…
ജമ്മു : ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസി (NIA) ആസ്ഥാനത്തിന് സമീപമുള്ള ജനവാസ മേഖലയിൽ നിന്ന് ചൈനീസ് നിർമ്മിത…
ശബരിമല സന്നിധാനത്തെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളികൾ കടത്താൻ പ്രതികൾ ചന്ദ്രഗ്രഹണ ദിവസം തിരഞ്ഞെടുത്തതിന് പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്: #sabarimala…
അതിർത്തി പ്രദേശങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ വീണ്ടും ശക്തമാകുന്നു. ജയ്ഷേ മുഹമ്മദ് തങ്ങളുടെ ക്യാമ്പുകൾ പുനരുജ്ജീവിപ്പിച്ചതായി റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ പാകിസ്ഥാൻ പിന്തുണയുള്ള…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഏകദേശം ഒരു…
തിരുവാഭരണ വാഹക സംഘത്തിൻ്റെ ഗുരുസ്വാമിയായി മരുതവനയിൽ ശിവൻകുട്ടി സ്വാമി ചുമതലയേൽക്കും. അനാരോഗ്യം മൂലം സ്ഥാനമൊഴിയുന്ന കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ പിൻഗാമിയായിട്ടാണ്…