മലപ്പുറം: തിരൂർ, തിരുനാവായ, പരപ്പനങ്ങാടി ഭാഗങ്ങളിൽ ട്രെയിനിന് നേരേ കല്ലേറുണ്ടാവുന്നത് പുതിയ സംഭവമല്ലെന്നും, ഈയടുത്തകാലത്തായി ഏകദേശം അഞ്ച് തവണയെങ്കിലും ട്രെയിനിനു നേരേ കല്ലേറുണ്ടായിട്ടുണ്ടെന്നും റെയിൽവേ പോലീസ്. കഴിഞ്ഞ ദിവസം വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തിൽ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് റെയിൽവേ പൊലീസ്. ലപ്പോഴും ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത് വിദ്യാർത്ഥികളായിരുന്നതിനാൽ താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും ഒഴിവാക്കുകയായിരുന്നു.
എന്നാൽ വന്ദേ ഭാരത് ട്രെയിനിന് കല്ലേറുണ്ടായത് റെയിൽവേ പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി കടുത്ത നടപടി സ്വീകരിക്കുമെന്നും റെയിൽവേ വൃത്തങ്ങളും പൊലീസും പറയുന്നു. താനൂർ, തിരൂർ, തിരുനാവായ മേഖലകളിലാണ് ഏറ്റവും കൂടുതൽ കല്ലേറ് നടക്കുന്നത്. രാത്രിയും പകലുമെല്ലാം ആക്രമണമുണ്ടായിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ കണ്ണിന് പരിക്കു പറ്റിയവർ ധാരാളമുണ്ട്. ട്രെയിൻ സഞ്ചരിക്കുമ്പോൾ ഇത്തരം ആക്രമണങ്ങൾ നടക്കുമ്പോൾ അടുത്ത സ്റ്റേഷനിലേ റിപ്പോർട്ട് ചെയ്യാനാവൂ.
ട്രെയിൻ യാത്രക്കാർക്ക് അക്രമം നടന്ന സ്ഥലം കൃത്യമായി അറിയാനാവാത്തതും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുന്നുണ്ട്.മലപ്പുറം ജില്ലയിൽ തന്നെ തിരൂരും നിലമ്പൂരും മാത്രമേ റെയിൽവേ പോലീസ് സ്റ്റേഷനുള്ളൂ. ട്രെയിനുകളിൽ പകൽ പൊലീസ് സംരക്ഷണം മിക്കവാറും ട്രെയിനുകളിൽ ഉണ്ടാകാറില്ല . ഷൊർണ്ണൂരിന്റെയും കോഴിക്കോടിന്റെയും ഇടയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് പൊലീസ് സേവനം ലഭ്യമാകുന്നത്. എന്നാൽ പ്രതികളെ കുടുക്കാൻ നടപടികളായിക്കഴിഞ്ഞതായും അധികൃതർ അറിയിക്കുന്നു. വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ചില തീവ്ര സംഘടനകൾ രംഗത്തുണ്ടെന്ന സംശയവുമുണ്ട്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…