India

കുനോയിൽ ചീറ്റകൾക്ക് എതിരാളികളാകുമോ കടുവ; നവംബറില്‍ മധ്യപ്രദേശിൽ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച കടുവ കുനോയിൽ പ്രവേശിച്ചു; ആശങ്കയിൽ വനംവകുപ്പ്

ഭോപ്പാല്‍ : രന്തംബോര്‍ റിസര്‍വില്‍നിന്നുളള കടുവ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച ചീറ്റകളെ പാർപ്പിച്ചിരിക്കുന്ന കുനോ ദേശീയോദ്യാനത്തിലേക്ക് പ്രവേശിച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു. നിലവില്‍ ദേശീയോദ്യാനത്തില്‍ ചീറ്റകൾക്ക് പുറമെ പുള്ളിപ്പുലി, കടുവ തുടങ്ങിയ വന്യജീവികളുമുണ്ട്. ടി 136 എന്ന് പേരിട്ടിരിക്കുന്ന ഈ കടുവ നവംബര്‍ 2022 മുതല്‍ ഷിയോപുര്‍ ജില്ലയിലെ ചമ്പല്‍ നദിക്കര കേന്ദ്രമാക്കി വാസമുറപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇത് കുനോ ദേശീയോദ്യാനത്തിലേക്ക് പ്രവേശിച്ചത്. എട്ടു വര്‍ഷ കാലയളവില്‍ രന്തംബോറില്‍ നിന്നുള്ള ആറ് കടുവകള്‍ കുനോ ദേശീയോദ്യാനത്തിലേക്ക് കടന്നു കയറിയത്.

എന്നാല്‍ നേരത്തെ കടന്നുകയറിയ കടുവകളൊന്നും ഇതുവരെ അവരുടെ അധീനപ്രദേശമായി കുനോ ദേശീയോദ്യാനം തിരഞ്ഞെടുത്തിട്ടില്ല. പട്രോളിങ് സംഘവും കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. വനം വകുപ്പ് അധികൃതര്‍ മൂന്ന് ചീറ്റകളുടെ സഞ്ചാരപാത സസൂക്ഷ്മം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. കടുവ ചീറ്റകളുള്ള മേഖലയിലേക്ക് കടന്നുകയറുമോ എന്ന ആശങ്കയിലാണ് വനം വകുപ്പ്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ജൗറ ടെഹ്‌സില്ലില്‍ രണ്ടു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച അതേ കടുവയാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ അവിടെനിന്ന് ഈ കടുവയെ രാജസ്ഥാനിലെ കൈലാദേവി വന്യജീവി സങ്കേതത്തിലെത്തിച്ചിരുന്നു. അവിടെ നിന്ന് യാത്ര ആരംഭിച്ച കടുവ പൊഹാരി ഗ്രാമത്തിലും സാന്നിധ്യമറിയിച്ചിരുന്നു . ചീറ്റകളുള്ളതിന് 25 കിലോ മീറ്റര്‍ അകലെയാണ് പൊഹാരി.

കഴിഞ്ഞ ഒബന്‍ എന്ന് പേരുള്ള ആണ്‍ചീറ്റ കടുവകളുള്ള മാധവ് നാഷണല്‍ പാര്‍ക്കിലെ അതിര്‍ത്തി കടന്ന് എത്തിയിരുന്നു. എന്നാൽ ആപത്ത് മനസിലായതോടെ തിരികെ പോരുകയായിരുന്നു ഒബന്‍. ചീറ്റകളെത്തിയ നമീബിയയിലോ ദക്ഷിണാഫ്രിക്കയിലോ കടുവകളുടെ സാന്നിധ്യമില്ല. ഇട തൂര്‍ന്ന വനപ്രദേശങ്ങളില്‍ ആധിപത്യം കടുവകൾക്കാണെന്നാണ് കരുതപ്പെടുന്നത്.

Anandhu Ajitha

Recent Posts

ദുരിത പെയ്ത്ത് തുടരുന്നു ! സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടം ! കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു

കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…

16 mins ago

നോട്ടെണ്ണല്‍ യന്ത്രം എം ബി രാജേഷിന്റെ കയ്യിലാണോ,അതോ മുഖ്യമന്ത്രിയുടെ കയ്യിലോ ?എക്സൈസ് മന്ത്രി രാജിവെക്കണം ;രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…

49 mins ago

കേരളത്തിൽ നടക്കുന്നത് ദില്ലി മോഡൽ ബാർക്കോഴ! പിണറായിവിജയൻ സർക്കാർ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാൻ തയ്യാറെടുക്കുന്നു; കെജ്‌രിവാളിന്റെ അവസ്ഥ വരുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…

2 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതി പിടിയിൽ; ആന്ധ്രയിൽ അന്വേഷണസംഘത്തിന്റെ വലയിലായത് കൊടക് സ്വദേശി പി എ സലിം; നിർണായകമായത് വീട്ടിലേക്കുള്ള ഫോൺ വിളി

കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…

2 hours ago

തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal

തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal

2 hours ago

പണപ്പിരിവിന് നിർദ്ദേശം നൽകിയിട്ടില്ല ! അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്‌പെൻഡ് ചെയ്‌തെന്ന് ബാറുടമകളുടെ സംഘടന; 25 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷം; സംസ്ഥാനത്ത് ബാർക്കോഴ വിവാദം 2.0 സജീവമാകുന്നു

തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…

2 hours ago