India

വന്ദേഭാരത് ഇനി കശ്മീരിലേക്കും! സജ്ജമാകുന്നത് ഏത് കാലാവസ്ഥയിലൂടെയും സഞ്ചരിക്കാനാകുന്നട്രെയിനുകൾ; വിശദ വിവരങ്ങൾ പുറത്തുവിട്ട് റെയിൽവേ മന്ത്രി

ശ്രീനഗർ: കശ്മീരിലേക്കും കുതിക്കാനൊരുങ്ങി വന്ദേഭാരത്. സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷണവ് അറിയിച്ചു. ജമ്മു-ശ്രീനഗർ പാത പ്രവർത്തനക്ഷമമായതിന് ശേഷം വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത വർഷം മാർച്ച് മാസത്തോട് കൂടി 75 വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്നും ദീർഘദൂര യാത്രകൾക്ക് രാജധാനി എക്‌സ്പ്രസുകൾക്ക് പകരമായി വന്ദേഭാരത് ട്രെയിനുകൾ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ മേഖലയുടേയും ജമ്മു-കശ്മീരിന്റെയും റെയിൽ ഗതാഗത വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. വരും വർഷങ്ങളിൽ വന്ദേഭാരത് ട്രെയിൻ സർവീസുകൾ വിപുലീകരിക്കുമെന്നും ജനങ്ങൾക്ക് മികച്ച സേവനങ്ങൾ നൽകുമെന്നും മന്ത്രി അറിയിച്ചു. അതേസമയം ത്രിപുരയിൽ റെയിൽവേ ലൈൻ ഉടൻ വൈദ്യുതീകരിക്കപ്പെടുമെന്നും തുടർന്ന് ത്രിപുരയിലേക്ക് വന്ദേഭാരത് സർവീസുകൾ നൽകാൻ കേന്ദ്രത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിൽ ആരംഭിക്കുന്ന വന്ദേഭാരത് ട്രെയിനുകൾ പ്രത്യേക രീതിയിലാണ് നിർമ്മിക്കുന്നത്. ഏത് കാലാവസ്ഥയിലൂടെ സഞ്ചരിക്കാനും വളരെ സുഗമമായി ഉയരമേറിയ ട്രാക്കുകളിലൂടെ സഞ്ചരിക്കാനും കശ്മീരിൽ സർവീസ് നടത്താനിരിക്കുന്ന വന്ദേഭാരത് ട്രെയിനുകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

anaswara baburaj

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

2 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

3 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

3 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

3 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

3 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

4 hours ago