പ്രതീകാത്മക ചിത്രം
കേരളത്തിലും വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ തുടങ്ങുന്നുവെന്ന് സൂചന. തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിലാകും വന്ദേ ഭാരത് ട്രെയിൻ കൂകിപ്പായുക. ഈ മാസം 25 ന് കേരള സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു ലഭിക്കുന്ന റിപ്പോർട്ട്. ഇത് സംബന്ധിച്ച് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ സതേൺ റെയിൽവേയ്ക്ക് നിർദേശം ലഭിച്ചു എന്നാണ് സൂചന. പരമാവധിവേഗം മണിക്കൂറിൽ 160 കി .മി ആണെങ്കിലും കേരളത്തിലെ ട്രാക്കിന്റെ സ്വഭാവമനുസരിച്ച് മണിക്കൂറിൽ 115 കി.മി വേഗത കൈവരിക്കാൻ ട്രെയിനിനാകും
പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേ ഭാരത് ട്രെയിനുകൾക്കായി എട്ട് കോച്ചുകൾ അടങ്ങുന്ന മൂന്ന് റേക്കുകൾ പൂർത്തിയാക്കിയതായി റെയിൽവേ അറിയിച്ചു . എല്ലാ മാസവും നാലു മുതൽ അഞ്ചു റേക്കുകൾ വരെ നിലവിൽ ഈ ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. നേരത്തെ പ്രധാനമന്ത്രി ചെന്നൈ- കോയമ്പത്തൂർ റൂട്ടിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…