Monday, May 6, 2024
spot_img

കേരളത്തിലും കൂകിപ്പായുമോ വന്ദേ ഭാരത് ? പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിൽ വന്ദേഭാരത് ട്രെയിൻ ഉദ്‌ഘാടനത്തിന് സാധ്യത ?

കേരളത്തിലും വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ തുടങ്ങുന്നുവെന്ന് സൂചന. തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിലാകും വന്ദേ ഭാരത് ട്രെയിൻ കൂകിപ്പായുക. ഈ മാസം 25 ന് കേരള സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു ലഭിക്കുന്ന റിപ്പോർട്ട്. ഇത് സംബന്ധിച്ച് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ സതേൺ റെയിൽവേയ്ക്ക് നിർദേശം ലഭിച്ചു എന്നാണ് സൂചന. പരമാവധിവേഗം മണിക്കൂറിൽ 160 കി .മി ആണെങ്കിലും കേരളത്തിലെ ട്രാക്കിന്റെ സ്വഭാവമനുസരിച്ച് മണിക്കൂറിൽ 115 കി.മി വേഗത കൈവരിക്കാൻ ട്രെയിനിനാകും

പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേ ഭാരത് ട്രെയിനുകൾക്കായി എട്ട് കോച്ചുകൾ അടങ്ങുന്ന മൂന്ന് റേക്കുകൾ പൂർത്തിയാക്കിയതായി റെയിൽവേ അറിയിച്ചു . എല്ലാ മാസവും നാലു മുതൽ അഞ്ചു റേക്കുകൾ വരെ നിലവിൽ ഈ ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. നേരത്തെ പ്രധാനമന്ത്രി ചെന്നൈ- കോയമ്പത്തൂർ റൂട്ടിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു.

Related Articles

Latest Articles