Featured

കോടതി വരാന്തയിൽ പൊട്ടിക്കരഞ്ഞ് വണ്ടിപെരിയാറിലെ അമ്മ…. ഒടുവിൽ സംഭവിച്ചത് | Vandiperiyar

കേരളത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒരു വാർത്തയായിരുന്നു ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കേരളത്തെ നോക്കി ലജ്ജിക്കുന്നു ഒരു അവസ്ഥ. ഇപ്പോഴിതാ അതിനേക്കാളും ഹൃദയത്തിൽ മുറിവാകുന്നത് ഒരു അമ്മയുടെ വാക്കുകളാണ്. കൊല്ലാതെ വിടാമായിരുന്നില്ലേ …?

“അവനെ കൊണ്ടോവല്ലേ സാറേ.. ഞാനൊന്നു കണ്ടോട്ടെ.”…പീഡനകേസ്‌ ലെ പ്രതിയെ.. വൻ സുരക്ഷയിൽ കോടതിയിൽ കൊണ്ടുവന്നു…. തിരികെ കൊണ്ട് പോകാൻ ഇറങ്ങുമ്പോഴായിരുന്നു ആ നിലവിളി…എല്ലാ നോട്ടവും അങ്ങോട്ടായി..ചാനൽ ക്യാമറകളും…

“അമ്മയാണ്”….ആരോ പറഞ്ഞു… ആ കുഞ്ഞിന്റെ അമ്മ… ഭ്രാന്തിയെപ്പോലെ ഒരമ്മ….
ആൾകൂട്ടത്തെ വകഞ്ഞു മാറ്റി.. നേർക്കുനേർ വന്നു അമ്മ.. അവനെ നോക്കി…ആ അഗ്നിപടരുന്ന നോട്ടത്തിൽ അവൻ മുഖം കുനിച്ചു……..കൊല്ലാതെ വിടാമായിരുന്നില്ലേ..? മുലപ്പാലിന്റെ മണം മാറാത്ത ഒരു കുഞ്ഞാവയായിരുന്നില്ലേ അവൾ “അണ്ണാ’ ന്ന് വിളിച്ചു ഓടി വന്നത് നീ അവൾക്ക് സ്വന്തം അണ്ണനെപോലെ…അന്യനല്ലാതിരുന്നതിനാലല്ലേ… നീ കൊടുത്ത നിറമുള്ള നാരങ്ങ മിഠായികൾ… നിന്റെ കാമ വിഷം പുരട്ടിയാണിട്ടു കൊടുത്തതെന്നാ കുഞ്ഞു അറിഞ്ഞില്ലല്ലോ…( പ്രതിയെ സംരക്ഷിക്കാൻ തിടുക്കം കൂട്ടിയ പോലീസ് കാരോട്……കൊണ്ട് പോകല്ലേ സാറേ… ഇവനോടൊന്നു ചോദിച്ചു തീരട്ടെ..)ഞാൻ അവളുടെ അമ്മയാടാ…പറയെടാ…എന്റെ മോള് ഒരുപാട് കര ഞ്ഞോ.. കരഞ്ഞുകാണും … അവൾക്കൊരു കുഞ്ഞുമുറിവു പറ്റുമ്പോഴേക്കും വല്യ സങ്കടായിരുന്നു…പിന്നെ ഞാൻ മരുന്ന് വച്ചു.. ഊതി ഊതി കൊടുത്തു വേണം ഉറക്കാൻ…എനിക്കറിയാം ന്റെ മോൾ ഒരുപാട് കരഞ്ഞു കാണും…നീയാ മൂന്നു വയസ്സുകാരിയുടെ പച്ചയിറച്ചി കടിച്ചു കീറുമ്പോൾ… അതിനെന്താണെന്നു പോലുമറിയാതെ പിടഞ്ഞു കാണില്ലേ….. . എന്നിട്ട്..എനന്തു സുഖമാണ് നേടിയത്…

നിന്റെ ഈ കരുത്തുള്ളകൈകൊണ്ട് ഒന്നു മുറുക്കിപിടിക്കുവാൻ പോലും ഇല്ലല്ലോഡാ അവൾ…എന്റെ കുഞ്ഞ്… എന്നിട്ടും ഇവരൊക്കെ പറയുന്നു നീ എല്ലാം കഴിഞ്ഞു കെട്ടി തൂക്കിയപ്പോൾ എന്റെ കുഞ്ഞ് വീണ്ടും കണ്ണുതുറന്നൂന്ന്…അപ്പോഴെങ്കിലും വിടാമായിരുന്നില്ലേ ദുഷ്ടാ എന്റെ പൊന്നു മോളെ..

Anandhu Ajitha

Recent Posts

കുറ്റബോധം ലവലേശമില്ല ! ചിരിച്ചും കൈവീശി കാണിച്ചും ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച ഷാഹിദ് റഹ്‌മാൻ ; പ്രണയക്കെണിയിൽ വീണ യുവതി ആശുപത്രിയിൽ തുടരുന്നു

കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…

4 hours ago

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !!ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന ; നടുക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് പെന്റഗൺ

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…

5 hours ago

ഒഡീഷയിലെ വന മേഖലയിൽ ഏറ്റുമുട്ടൽ ! തലയ്ക്ക് 1.1 കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന കമാൻഡർ അടക്കം 4 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന

ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…

5 hours ago

തിരുവനന്തപുരം കോർപ്പറേഷനിൽ പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രൻ ! കേവല ഭൂരിപക്ഷം ഉറപ്പിച്ച് ബിജെപി ; വികസിത അനന്തപുരിയോട് കൈകോർത്ത് പാറ്റൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…

5 hours ago

മണലാരണ്യം മഞ്ഞുപുതച്ചു; സൗദിയിലെ അപൂർവ്വ പ്രതിഭാസം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പോ? ഇന്ത്യയിലും ആശങ്ക

റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…

6 hours ago

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ വേട്ട !! ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിക്കൊന്നു!

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…

6 hours ago