Kerala

വരാപ്പുഴ ശ്രീജിത്ത് കൊലപാതകം; ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഏഴുപൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. പ്രതികളായ സിഐ ക്രിസ്റ്റ്യന്‍ സാം, എസ്.ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ കസ്റ്റഡി മരണത്തില്‍ പ്രതികളായ ഏഴുപേരെ ഡിസംബറില്‍ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. കുറ്റപത്രം തയ്യാറായെന്നും പൊലീസുദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ അനുമതി വൈകാതെ തേടുമെന്നുമാണ് നേരത്തെ പറഞ്ഞിരുന്നത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച്‌ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു.

വാസുദേവന്റെ വീടാക്രമിച്ച കേസില്‍ ആര്‍.ടി.എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കസ്റ്റഡിയില്‍ വച്ചുണ്ടായ മര്‍ദ്ദനത്തെതുടര്‍ന്നാണ് മരിച്ചത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ 2018 ഏപ്രില്‍ ഒമ്പതിനായിരുന്നു മരണം,​ ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര ക്ഷതത്തെ തുടര്‍ന്നായിരുന്നു മരണം. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു

admin

Recent Posts

കോൺഗ്രസ് സംസ്ഥാന ഓഫീസിലടക്കം ദില്ലി പോലീസ് പരിശോധന നടത്തുന്നു

മുഖ്യമന്ത്രി ഫോണുമായി ഹാജരാകണം ! ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ പോലീസിന്റെ ചടുല നീക്കം

44 mins ago

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ നിയന്ത്രണം വിട്ടു; പൈലറ്റിൻ്റെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പാറ്റ്‌ന : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു. ഇന്ന് ഉച്ചയോടെ…

1 hour ago

ഉരുകിയൊലിച്ച് പാലക്കാട് !ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

ഉഷ്ണതരംഗ സാധ്യത ഒഴിയാത്തതിനാൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അടുത്തമാസം രണ്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടർ…

1 hour ago

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവം !തെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവത്തിൽതെലുങ്കാന മുഖ്യമന്ത്രിക്ക് ദില്ലി പോലീസിന്റെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് മെയ്…

2 hours ago

300 മില്യൺ ഡോളറിന്റെ ആയുധ ഇടപാടിൽ പകച്ച് ചൈന

ഇന്ത്യ ഫിലിപ്പീൻസ് ആയുധ ഇടപാടിനെ ചൈന ഭയക്കാൻ കാരണമിതാണ്

2 hours ago

71.27 % ! സംസ്ഥാനത്തെ അന്തിമ പോളിംഗ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വടകര മുന്നില്‍ 78.41% പത്തനംതിട്ട ഏറ്റവും പിന്നില്‍ 63.37 %

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ . സംസ്ഥാനത്ത് 71.27 ശതമാനം സമ്മതിദായകർ…

2 hours ago