Kerala

വെട്ടേറ്റ വീട്ടമ്മ മരിച്ചു; മരണപ്പെട്ടത് വെട്ടേറ്റ് ചികിത്സയിലായിരുന്ന വർക്കല സ്വദേശി, ആക്രമണത്തിന് പിന്നില്‍ മാതൃസഹോദരനുമായുളള സാമ്പത്തിക തര്‍ക്കങ്ങള്‍

തിരുവനന്തപുരം: ബന്ധുവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപെട്ടു.
വര്‍ക്കല ചെമ്മരുതിയില്‍ ചാവടിമുക്ക് സ്വദേശിനി ഷാലുവാണ് (37) കൊല്ലപ്പെട്ടത്. യുവതിയുടെ അമ്മയുടെ സഹോദരന്‍ അനിലായിരുന്നു ഷാലുവിനെ വെട്ടിയത്.

അനിലിനെ അയിരൂര്‍ പോലീസ് പിടികൂടിയിട്ടുണ്ട്. യുവതിയുമായി അനിലിന് സാമ്പത്തിക ഇടപടുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് ഷാലുവിനെ മാതൃസഹോദരന്‍ വെട്ടിയത്. അയിരൂരിലെ സ്വകാര്യ പ്രിന്റിഗ് സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്ന ഷാലു ഉച്ചയ്‌ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച്‌ മടങ്ങവെയായിരുന്നു ആക്രമണം.

ഷാലുവിന്റെ കഴുത്തിനായിരുന്നു വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ഷാലു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആക്രമണം നടത്തിയ ദിവസം തന്നെ പ്രതിയെ പോലീസ് പിടികൂടിയിരുന്നു.

admin

Recent Posts

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! നാല് വയസുകാരിയുടെ കുടുംബം പോലീസിൽ പരാതി നൽകി

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി…

12 mins ago

പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന നമ്പര്‍ വണ്‍ കേരളം ? സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ…

1 hour ago

ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇ യ്ക്ക് കൈയ്യേറ്റം !ആന്‍ഡമാന്‍ സ്വദേശിയായ യാത്രക്കാരൻ അറസ്റ്റിൽ

ട്രെയിനിൽ ടിക്കറ്റ് ചോദിച്ചതിന് വനിതാ ടിടിഇയെ കൈയ്യേറ്റം ചെയ്ത യാത്രക്കാരൻ പിടിയിലായി. ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായരാണ് പിടിയിലായത്. മംഗലാപുരം…

2 hours ago

സംസ്ഥാനത്ത് മഴ തിമിർക്കുന്നു !ശനിയാഴ്ച മുതൽ അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

3 hours ago