Spirituality

‘വസന്ത പഞ്ചമി’ – മഹത്ത്വവും ധർമശാസ്ത്രപരമായ കാര്യങ്ങളും | ഹിന്ദു ജനജാഗൃതി സമിതി

വസന്ത പഞ്ചമി

ശകവർഷ മാഘ മാസ പഞ്ചമി ദിവസം സരസ്വതി ദേവി ഭൂമിയിൽ അവതരിച്ചു. അതിനാൽ ഈ ദിവസം വിദ്യയുടെ ദേവിയായ സരസ്വതി ദേവിയെ പൂജിക്കുന്നു. സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ജന്മദിവസമായാണ് ഈ ദിവസം അറിയപ്പെടുന്നത്. എല്ലാ ഋതുക്കളുടെയും രാജാവ് എന്നറിയപ്പെടുന്ന വസന്ത ഋതു ആരംഭിക്കുന്നത് ഇതിനടുത്തായത് കൊണ്ട് ഈ ദിവസത്തെ വസന്ത പഞ്ചമി എന്നാണ് പറയുന്നത്. 2022ൽ വസന്ത പഞ്ചമി ഫെബ്രുവരി 5-നാണ്.

തിഥി, ചരിത്രം, ആഘോഷിക്കേണ്ട രീതി

മാഘ മാസത്തിലെ വെളുത്ത പക്ഷ പഞ്ചമിക്കാണ് വസന്ത പഞ്ചമി ആഘോഷിക്കുന്നത്. കാമദേവൻ മദനൻ ഈ ദിവസമാണ് ജനിച്ചത്. വിവാഹ ജീവിതം സുഖകരമാകുന്നതിനുവേണ്ടി ജനങ്ങൾ രതി-മദനനെ പൂജിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെയും ലക്ഷ്മീ ദേവിയുടെയും ഉത്ഭവം നടന്നതിനാൽ അവരെ പൂജിക്കുന്നു. ലക്ഷ്മി ദേവിയും ഇതേ ദിവസം ജനിച്ചു എന്നാണ് അറിയപ്പെടുന്നത്. ഈ തിഥി ശ്രീപഞ്ചമി എന്ന പേരിലും അറിയപ്പെടുന്നു. ഈ ദിവസം വെളുപ്പിന് അഭ്യംഗസ്നാനം ചെയ്ത് പൂജ നടത്തുന്നു. വാക്ദേവി സരസ്വതി ബ്രഹ്മസ്വരൂപ, കാമധേനു, കൂടാതെ എല്ലാ ദേവീദേവന്മാരെയും പ്രതിനിധീകരിക്കുന്നു. സരസ്വതി ദേവി ബുദ്ധി, ജ്ഞാനം, വിദ്യ ഇവയുടെ ദേവതയാണ്. ഈ ദിവസം ദേവിയുടെ പ്രകട ദിനം അതായത് ദേവിയുടെ ശക്തി ആദ്യമായി ഭൂമിയിൽ കാര്യക്ഷമമായ ദിനമായാണ് കരുതുന്നത്. കലശത്തെ സ്ഥാപിച്ച് അതിൽ സരസ്വതി ദേവിയെ ആവാഹിച്ച് പൂജുക്കുന്നു.

സരസ്വതി ദേവി ഭൂമിയിൽ ഉത്ഭവിച്ച ദിവസം

ബ്രഹ്മാണ്ഡത്തെ സൃഷ്ടിച്ച ബ്രഹ്മാവ് മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സൃഷ്ടിച്ചതിനുശേഷം ചുറ്റും നിരീക്ഷിച്ചപ്പോൾ, എല്ലാം ചേതനയില്ലാത്ത ഒരു സ്ഥിതിയിലാണെന്ന് അദ്ദേഹത്തിന് അനുഭവപ്പെട്ടു. അന്തരീക്ഷം വളരെ ശാന്തവും നിഃശബ്ദവുമായിരുന്നു. ശ്രീവിഷ്ണുവിന്റെ ആജ്ഞ അനുസരിച്ച് ബ്രഹ്മദേവൻ തന്റെ കമണ്ഡലുവിൽ നിന്നും കുറച്ച് വെള്ളം ഭൂമിയിൽ തളിച്ചു. തളിച്ച വെള്ളത്തിലൂടെ ഒരു അദ്ഭുത ശക്തിയുടെ രൂപത്തിൽ ചതുർഭുജ രൂപത്തിലുള്ള ഒരു സുന്ദരിയായ ദേവി പ്രകടമായി. ഒരു കൈയ്യിൽ വീണയും മറു കൈ അനുഗ്രഹിക്കുന്ന മുദ്രയിലും ബാക്കി രണ്ടു കൈകളിൽ ഗ്രന്ഥവും ജപമാലയും ഉണ്ടായിരുന്നു. ബ്രഹ്മദേവൻ ആ ദേവിയോട് വീണ വായിക്കാൻ പറഞ്ഞു. വീണയുടെ ധ്വനിയിൽ നിന്നും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും വാണി (ശബ്ദം) ലഭിച്ചു. ഇതിനു ശേഷമാണ് ആ ദേവിയെ സരസ്വതി ദേവി എന്ന് വിളിക്കാൻ തുടങ്ങിയത്. ദേവി വാണിയോടൊപ്പം എല്ലാവർക്കും ബുദ്ധിയും വിദ്യയും നൽകി. മാഘ മാസത്തിലെ പഞ്ചമി ദിവസമാണ് ഇത് നടന്നത്. അതിനാൽ ഈ പഞ്ചമി ദേവിയുടെ ജന്മോത്സവമായി ആഘോഷിക്കപ്പെടുന്നു. സരസ്വതി ദേവി വാഗീശ്വരി, ഭഗവതി, ശാരദ, വീണാവാദിനീ, വാക്ദേവി എന്ന വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. സംഗീതത്തിന്റെ ദേവതയായും സരസ്വതി ദേവിയെ പൂജിക്കുന്നു.

സരസ്വതി ദേവിയെ പൂജിക്കുന്ന രീതി

വസന്ത പഞ്ചമി ദിവസം സരസ്വതി ദേവിയുടെ സാധനയാണ് പ്രധാനം. ശാസ്ത്രങ്ങളിൽ സരസ്വതി ദേവിയെ വ്യക്തിപരമായി ആരാധിക്കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, പക്ഷെ ഈയിടെ സാമൂഹികമായി മണ്ഡപത്തിൽ സരസ്വതി ദേവിയുടെ വിഗ്രഹം സ്ഥാപിച്ച് ദേവിയെ പൂജിക്കുന്നു. വസന്ത പഞ്ചമി ജ്ഞാനത്തിന്റെ ഉത്സവമായതിനാൽ വിദ്യാർഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അലങ്കരിക്കുന്നു. വിദ്യാരംഭത്തിന് ഇത് ഏറ്റവും ഉചിതമായ മുഹൂർത്തവും ദിവസവുമാണ്. (കേരളത്തിൽ വിദ്യാരംഭം നടത്തുന്നത് വിജയദശമി ദിവസമാണ്.)

പുതിയ കാര്യങ്ങൾ ചെയ്യുവാനുള്ള ശുഭദിവസം

ഈ ദിവസം എല്ലാ ശുഭ കാര്യങ്ങൾക്കുമുള്ള ശുഭ മുഹൂർത്തമാണ്. പുതിയ വിദ്യ പഠിക്കുന്നതിനും ഗൃഹപ്രവേശനത്തിനും ഈ ദിവസം വളരെ ഉചിതമാണ്. വസന്തപഞ്ചമി ദിവസം ശുഭദിനമായി കരുതുന്നതിനു പിന്നിൽ പല കാരണങ്ങളുമുണ്ട്. ഈ ദിവസം മാഘ മാസത്തിലാണ് വരുന്നത്. മാഘ മാസം ധാർമികവും ആത്മീയവുമായ കാഴ്ചപ്പാടിൽ വളരെ മഹത്ത്വമേറിയതാണ്. ഈ മാസത്തിൽ പവിത്രമായ തീർഥക്ഷേത്രത്തിൽ സ്നാനം ചെയ്യുന്നതിനും മഹത്ത്വമുണ്ട്.

വസന്ത പഞ്ചമിയുടെ ഉദ്ദേശ്യം

ഈ ദിവസം പ്രപഞ്ചത്തിൽ നവചൈതന്യവും നവനിർമാണവും സംഭവിക്കുന്നു. അതിന്റെ ആനന്ദം പ്രകടിപ്പിക്കുവാൻ ഈ ഉത്സവം ആഘോഷിക്കുന്നു. കൃഷിയുമായി ബന്ധമുള്ള ഒരു ഉത്സവം കൂടിയാണ് ഇത്. ഈ ദിവസം നവാന്ന ഇഷ്ടി എന്ന പേരുള്ള ചെറിയ യജ്ഞം നടത്തുന്നു. കൃഷിയിലെ പുതിയ വിളവ് വീട്ടിൽ കൊണ്ടു വന്ന് ദേവതയ്ക്ക് അർപ്പിക്കുന്നു. മഥുര, വൃന്ദാവനം, രാജസ്ഥാൻ എന്നീ സ്ഥലങ്ങളിൽ ഈ ദിവസം വിശേഷ ഉത്സവമായി ആഘോഷിക്കുന്നു. ഗണപതി, ഇന്ദ്രൻ, ശിവൻ, സൂര്യൻ എന്നിവരോട് പ്രാർഥിക്കുന്നു. വസന്ത ഋതുവിൽ വൃക്ഷങ്ങൾ പൂക്കുന്നു. പ്രകൃതിയിൽ വന്ന ഈ മാറ്റങ്ങൾ കാരണം മനുഷ്യന് ഉത്സാഹവും ആനന്ദവും അനുഭവപ്പെടുന്നു. ഇതിന്റെ പ്രതീകമാണ് ഈ ഉത്സവം. ഈ ദിവസം കുംഭമേളയിൽ ഷാഹി സ്നാനം നടത്തുന്ന പതിവുമുണ്ട്.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

6 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

6 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

8 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

8 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

9 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

1 day ago