ജോലി സംബന്ധമായി വീട് മാറി താമസിക്കുമ്പോഴും ആഗ്രഹിച്ചു പണിത വീട്ടിലേക്കു മാറി താമസിച്ചു കഴിയുമ്പോഴും മറ്റും വിവിധ പ്രശ്നങ്ങൾ ഉടലെടുക്കാറുണ്ട്. ഗൃഹമിരിക്കുന്ന ഭൂമിയിൽ മറഞ്ഞിരുന്നുകൊണ്ട് ഉപദ്രവങ്ങൾ തരുന്ന ബാഹ്യ ശക്തിയെ വാസ്തുദോഷം എന്നു പൊതുവെ പറയാം. ഗൃഹം നിർമ്മിക്കുന്ന ഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന ഭൂമി വാസ്തുദോഷമുള്ളതാണോ എന്ന് ശ്രദ്ധിക്കാറില്ല. അറിവില്ലായ്മ കാരണം പല ദുരനുഭവങ്ങളും തിരിച്ചടികളും ജീവിതത്തിൽ വന്നു ചേരുമ്പോഴായിരിക്കും നാം പ്രശ്ന പരിഹാരം തേടുക. വീട് പണിയാൻ തിരഞ്ഞെടുക്കുന്ന പുരയിടത്തിൽ അസ്ഥി ,ക്ഷുദ്രപ്രയോഗ വസ്തുക്കൾ കണ്ടെടുക്കുക, തുടങ്ങിയവ വാസ്തു ദോഷത്തിനു കാരണമാവാം.
എന്നാൽ യഥാവിധി ഉത്തമനായ വാസ്തു വിദഗ്ധനെകൊണ്ട് പ്രതിവിധി ചെയ്ത ശേഷം ഗൃഹനിർമ്മാണം ആരംഭിക്കാവുന്നതാണ്. ശവം മറവു ചെയ്ത ഭാഗത്തെ മണ്ണ് മാറ്റി പുതുമണ്ണ് നിറയ്ക്കുന്നതും ഒരു പരിഹാരമാണ്. ക്ഷേത്രത്തിനോട് ചേർന്നുള്ള ഭൂമി തിരഞ്ഞെടുക്കുമ്പോളും ഇതുപോലെ ശ്രദ്ധിക്കണം.കൂടാതെ വീട് പണിത ശേഷമാണ് വാസ്തുദോഷങ്ങൾ ശ്രദ്ധയിപ്പെടുന്നതെങ്കിൽ പുരയിടത്തിൽ നവധാന്യങ്ങൾ പാകി കിളിർപ്പിക്കുകയാണ് ഉത്തമ മാർഗ്ഗം. കിളിർത്ത ധാന്യങ്ങൾ പശുവിനോ മറ്റോ കൊടുക്കുകയോ വേണം. നവധാന്യങ്ങൾ കിളിർത്തില്ലാ എങ്കിൽ വാസ്തുവിദഗ്ധന്റെ സഹായം തേടണം. നവധാന്യങ്ങൾ ഓരോന്നും നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നു.
കൂടാതെ പുരയിടത്തിൽ കൂവളം, നെല്ലി, പ്ലാവ് എന്നിവ ഉണ്ടായിരിക്കുക , വടക്കു ഭാഗത്തായി ലക്ഷ്മീ ദേവി സങ്കൽപ്പത്തിൽ നെല്ലി നടുക , തുളസിത്തറയിൽ ലക്ഷ്മീനാരായണ സങ്കല്പത്തിൽ തുളസിയോടൊപ്പം മഞ്ഞൾ നടുക ,തെക്കുകിഴക്ക് ഭാഗത്തു മുള നടുക ,ഈശാനകോണിൽ കണിക്കൊന്ന വളർത്തുക, വീടിനു ചുറ്റും വാഴ ,കവുങ്ങ് എന്നിവ നട്ടു പരിപാലിക്കുക ഇവയെല്ലാം വാസ്തുവിലുള്ള നെഗറ്റീവ് ഊർജ്ജത്തെ കുറയ്ക്കുന്നു. ദോഷമുള്ള ഭൂമിയിൽ ചാണകം കലക്കി തളിക്കുകയോ കല്ലുപ്പ് വിതറുകയോ ചെയ്യുന്നതും ദോഷപരിഹാരമാണ്.
അതേസമയം വാസ്തുദോഷമുള്ള ഭൂമിയിലെ ഗൃഹത്തിൽ താമസിക്കുന്നത് കുടുംബത്തിലെ അംഗങ്ങളെ പ്രതികൂലമായി ബാധിക്കും. ഗൃഹവാസം ആരംഭിച്ച ഉടൻ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം,മരണം, കുടുംബകലഹം , രോഗാരിഷ്ടത തുടങ്ങിയവയ്ക്കൊക്കെ വാസ്തുദോഷം കാരണമാകാറുണ്ട്. ഇത്തരം ദോഷങ്ങൾ ശ്രദ്ധയിൽപെട്ടാൽ വാസ്തുവിദഗ്ധനുമായും ജ്യോതിഷനുമായും ആലോചിച്ച് പരിഹാരം തേടുന്നത് നന്നായിരിക്കും.
(കടപ്പാട്)
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…
പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…
ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…
കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…