Kerala

മരണ ഭയം ഇതാദ്യം; പാമ്പ് പിടിത്തം തുടരും, ഇത് രണ്ടാം ജന്മം; വാവ സുരേഷ് ആശുപത്രി വിട്ടു

കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന (Vava Suresh) വാവ സുരേഷ് ആശുപത്രി വിട്ടു. ആരോഗ്യനില പൂര്‍ണതൃപ്തികരമായതിനെ തുടര്‍ന്നാണ് ഇത്. കൃത്യ സമയത്ത് കിട്ടിയ പരിചരണം തനിക്ക് രണ്ടാം ജന്മം സാധ്യമാക്കിയെന്ന് വാവ സുരേഷ് പറഞ്ഞു. ഡോക്ടമാര്‍ക്കും മന്ത്രി വി.എന്‍.വാസവന്‍ അടക്കമുള്ളവര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഇത് രണ്ടാം ജന്മമാണെന്നും പാമ്പുപിടിത്തം തുടരുമെന്നും വാവ പറഞ്ഞു. “കൃത്യസമയത്ത് ചികിത്സ കിട്ടയത് തുണയായി. പാമ്പ് പിടിത്തം തുടരാന്‍ തന്നെയാണ് തീരുമാനം. എനിക്കെതിരെ ചിലര്‍ ഗൂഢാലോചന നടത്തി. വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പലരോടും പാമ്പിനെ പിടിക്കാന്‍ എന്നെ വിളിക്കരുതെന്ന് പറയുന്നുണ്ട്. മരണംവരെ പാമ്പ് പിടുത്തത്തില്‍ നിന്ന് പിന്മാറില്ല’- വാവ സുരേഷ് പറഞ്ഞു.

പാമ്പിനെ പിടിച്ച് ചാക്കിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ നട്ടെല്ലിൽ വേദന അനുഭവപ്പെട്ടു. പെട്ടെന്ന് തന്ന ശ്രദ്ധമാറി ഇതാണ് പാമ്പ് കടിയേൽക്കാൻ കാരണമായതെന്നാണ് വാവ സുരേഷ് പറയുന്നത്. വാഹനാപകടത്തിലെ പരുക്കാണ് ശ്രദ്ധ തെറ്റിച്ചത്. മരണത്തെ മുഖാമുഖം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

സോമനാഥ ക്ഷേത്രത്തിൽ ആകാശവിസ്മയം: കാർത്തിക പൂർണ്ണിമ ചന്ദ്രനും ക്ഷേത്രധ്വജവും നേർരേഖയിൽ, ഭക്തർക്ക് അപൂർവ്വ ദർശനം!

ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…

51 minutes ago

എൽ.പി. സ്കൂളുകളിൽ അധ്യാപകരുടെ കുറവോ? കണക്കുകൾ നിരത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…

2 hours ago

ചക്കക്കൊമ്പൻ വലയിലാകുമോ? മയക്കുവെടിക്ക് കാത്ത് ദൗത്യസംഘം!

ഇടുക്കി ചിന്നക്കനാലിൽ ഏറെ നാളായി ജനവാസ മേഖലകളിൽ ഭീതി പരത്തുന്ന 'ചക്കക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനുള്ള നിർണ്ണായക…

2 hours ago

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ ഹോട്ടലിൽ ബന്ദിയാക്കി! രക്ഷപ്പെട്ടോടിയ യുവതിയെ വീണ്ടും വലിച്ചിഴച്ച് ഹോട്ടലിലേക്ക്: നാട്ടുകാർ രക്ഷകരായി

ഉത്തർപ്രദേശിലെ മീററ്റിലെ അബുലെയ്ൻ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗാസിയാബാദ് സ്വദേശിയായ 24കാരിയാണ് അതിക്രമത്തിന് ഇരയായത്. സൽമാൻ എന്ന യുവാവാണ് സംഭവത്തിന്…

3 hours ago

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ച സംഭവം: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കൾ

കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ ചീമേനി സ്വദേശിനി വി.വി. മാധവി (72) മരിച്ച സംഭവത്തിൽ ചികിത്സാപിഴവ്…

18 hours ago

ഭാരതിയ സൈന്യത്തെയും റാഫേൽ വിമാനങ്ങളെയും കുറിച്ചുള്ള പരാമർശം വിവാദത്തിൽ: ഹിമാചലിൽ മന്ത്രി ജഗത് സിങ് നേഗിക്കെതിരെ ബിജെപിയുടെ പ്രതിഷേധം ശക്തം

ഭാരതിയ സൈന്യം, ഓപ്പറേഷൻ സിന്ദൂർ, റാഫേൽ യുദ്ധവിമാനങ്ങൾ എന്നിവയെക്കുറിച്ച് ഹിമാചൽ പ്രദേശ് നിയമസഭയിൽ മന്ത്രി ജഗത് സിങ് നേഗി നടത്തിയ…

18 hours ago