Kerala

പാമ്പുപിടിത്തം നിര്‍ത്തില്ല; മുന്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറി വാവ സുരേഷ്

തിരുവനന്തപുരം: പാമ്പുപിടുത്തം നിര്‍ത്തുമെന്ന മുന്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറി വാവാ സുരേഷ്. സമൂഹമാധ്യമങ്ങളിലെ സംഘടിത ആക്രമണമണങ്ങളെത്തുടര്‍ന്ന് പാമ്പുപിടുത്തം നിര്‍ത്തുമെന്ന് വാവ സുരേഷ് നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ ആരാധകരുടെ അഭ്യർത്ഥനയെ തുടർന്നാണ് ഇപ്പോള്‍ തീരുമാനം മാറ്റിയതെന്ന് സുരേഷ് പറഞ്ഞു.

തനിക്കെതിരെയുളള ആസൂത്രിതമായ സൈബര്‍ ആക്രമണത്തില്‍ മനംമടുത്താണ് പാമ്പുപിടുത്തം നിര്‍ത്താന്‍ തീരുമാനിച്ചത്. പാമ്പിനെ പിടിക്കാന്‍ വരണമെന്നാവശ്യപ്പെട്ട് വ്യാജഫോണ്‍ സന്ദേശങ്ങളും പതിവായി. പ്രളയത്തിന് ശേഷം നിരവധി പാമ്പുപിടിത്തക്കാര്‍ രംഗത്തിറങ്ങിയതോടെയാണ് സ്ഥിതി ഇത്തരത്തില്‍ വഷളായത്. പാമ്പുകളേക്കാള്‍ വിഷമുളള മനുഷ്യരാണ് തന്‍റെ ദുരവസ്ഥയ്ക്ക് കാരണക്കാരെന്നും വാവ സുരേഷ് പറഞ്ഞു.

പാമ്പിനോടുള്ള ഭയം പലര്‍ക്കും മാറിയതിനും വാവ സുരേഷ് ഒരു കാരണമായിരിക്കാം. എന്നാല്‍ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷമായ വിമര്‍ശനമാണ് ഇദ്ദേഹം നേരിട്ടത്. ഇതോടെയാണ് തന്റെ ജീവിതത്തിന്റെ ഭാഗമായ പാമ്പുകളെ എന്നേക്കുമായി ഉപേക്ഷിക്കാന്‍ സുരേഷ് തീരുമാനിച്ചത്. എന്നാല്‍ കേരളത്തിലൂടനീളമുള്ള തന്നെ സ്നേഹിക്കുന്നവര്‍ കട്ട സപ്പോര്‍ട്ടുമായെത്തിയതോടെ സുരേഷിന്റെ മനസുമാറി.

admin

Recent Posts

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

9 mins ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

51 mins ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

1 hour ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

1 hour ago

കൗമാരക്കാലത്ത് സമീകൃതാഹാരം ഉറപ്പുവരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്

കൗമാരക്കാലത്ത് തെറ്റായ ഭക്ഷണ രീതി പിൽക്കാലത്ത് ജീവിതശൈലി രോഗത്തിലേയ്ക്ക് നയിക്കുന്നു

2 hours ago

സാമ്പത്തികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്‌ത്‌ ആളുകളെ ഇറാനിലെത്തിക്കും; അവയവങ്ങൾ നീക്കം ചെയ്‌ത്‌ അന്താരാഷ്ട വിപണിയിൽ മറിച്ചുവിൽക്കും: അന്താരാഷ്ട്ര അവയവ മാഫിയാ സംഘാംഗം കൊച്ചിയിൽ പിടിയിലായി

കൊച്ചി: അവിശ്വസനീയമായ നീക്കങ്ങളിലൂടെ മനുഷ്യ ശരീരാവയവങ്ങൾ മറിച്ചുവിറ്റ് കോടികളുടെ കച്ചവടം നടത്തുന്ന അന്താരാഷ്‌ട്ര മാഫിയാ സംഘാംഗം പിടിയിൽ. തൃശൂർ സ്വദേശി…

2 hours ago