Featured

സത്യം പറഞ്ഞവരെ കുരിശിലേറ്റാൻ വരുന്നവർ യൂദാസാണ് വി ഡി സതീശാ | vd sadeeshan

നര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിനെതീരെ വലിയ വിമർശങ്ങളാണ് വി ഡി സതീശൻ അടക്കമുള്ളവർ നടത്തിയത്. തുടർന്ന് പാലാ ബിഷപ്പിനെ പിന്തുണച്ച് നിരവധിപേർ രംഗത്ത് എത്തി. ഇപ്പോഴിതാ വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് അഡ്വക്കേറ്റും, ബിജെപിയുടെ സ്റ്റേറ്റ് സെക്രട്ടറിയും ആയ പ്രകാശ് ബാബു.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിൻ്റെ പ്രസ്ഥാവന അതിരു കടന്നതാണെന്നും മതങ്ങളെ ഭിന്നിപ്പിക്കാനുള്ളതാണെന്നും പ്രതികരിച്ച വി ഡി സതീശൻ, പാലാ ബിഷപ്പിനെ കുർബാന ചൊല്ലാൻ പഠിപ്പിക്കേണ്ട എന്നാണ് പ്രകാശ് ബാബു പ്രതികരിച്ചത്.

മാത്രമല്ല ആരെങ്കിലും പറയുന്നത് കേട്ട് വിവരക്കേട് വിളിച്ചു പറയുന്ന വ്യക്തിത്വമല്ല പാലാ ബിഷപ്പെന്നത് എല്ലാവർക്കുമറിയാം. പറയുന്നതിനെക്കുറിച്ച് നല്ല ബോധ്യമുള്ളയാൾ പങ്കുവച്ച ആശങ്ക പരിശോധിക്കുകയും പഠിക്കുകയും ചെയ്യുന്നതിനു പകരം ക്രിസംഘിയായി മുദ്രകുത്തി വളഞ്ഞിട്ടാക്രമിക്കാമെന്ന കാലമൊക്കെ കഴിഞ്ഞ് പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോഴെന്ന് ജിഹാദികളും അവരുടെ കുഴലൂത്തുകാരും ഓർമ്മിക്കുന്നത് നല്ലതായിരിക്കും. ബിഷപ്പ് ജിഹാദികളെക്കുറിച്ച് നഗ്ന സത്യം കേട്ടപ്പോൾ താങ്കൾക്ക് പൊള്ളിയെങ്കിൽ അത് ഗൗരവകരമാണ്. ജിഹാദികൾക്ക് മാത്രം വേദനിച്ചാൽ പോരായിരുന്നോ? എന്തായാലും ഈ വിഷയം മുസ്ലിം സമുദായം ഏറ്റെടുക്കുമെന്ന് തോന്നുന്നില്ല.

ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന സാങ്കൽപ്പിക പേര് പരാമർശിച്ചതിൻ്റെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജ് പ്രൊഫസർ ജോസഫ് സാറിൻ്റെ കൈപ്പത്തി ജിഹാദികൾ അറുത്തുമാറ്റിയപ്പോഴും കുടുംബത്തെ ഒറ്റപ്പെടുത്തിയപ്പോഴും പിന്നീട് ഒറ്റപ്പെടുത്തലിൻ്റെയും പ്രാരാബ്ദങ്ങളുടെയും നടുവിൽ സാറിൻ്റെ പ്രിയ പത്നി ജീവിതമവസാനിപ്പിച്ചപ്പോഴും ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്ന് ജിഹാദികൾ മതപരിവർത്തനം നടത്തി നിമിഷയെ ഫാത്തിമയാക്കിയും സോണിയ സെബാസ്റ്റ്യനെ ആയിഷയാക്കി മാറ്റിയും IS തീവ്രവാദ ക്യാമ്പുകളിലെത്തിച്ചതുൾപ്പെടെ നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായപ്പോൾ താങ്കൾ കാശിക്കു പോയതായിരുന്നോ?

ഏതെങ്കിലും ജിഹാദികളുടെയോ അവർക്കുവേണ്ടി പണിയെടുക്കുന്നവരുടെയോ കൈയ്യിൽ നിന്നും നക്കാൻ വല്ലതും കിട്ടിയിട്ടുണ്ടെങ്കിൽ കിട്ടിയതും നക്കി മിണ്ടാതിരിക്കണം. കേരളം തീവ്രവാദികളുടെ റിക്രൂട്ടിംഗ് സെൻററാണെന്നും തീവ്രവാദ സ്ലീപ്പിംഗ് സെല്ലുകൾ കേരളത്തിൽ സജീവമാണെന്നും പറഞ്ഞത് പാലാ ബിഷപ്പല്ല കേരളത്തിൻ്റെ മുൻ പോലിസ് മേധാവി തന്നെയാണ്. പെൺകുട്ടികളെ വശത്താക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂൾ, കോളജ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ വലവിരിച്ച് മതം മാറ്റത്തിനും തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ടിംഗ് നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന രാഷ്ട്രിയ പ്രസ്ഥാനങ്ങൾക്കും സാമൂഹ്യ, സാംസ്കാരിക, മാധ്യമ പ്രവർത്തകർക്കും അവരുടേതായ നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടാകാം..

വി ഡി സതീശനും ജിഹാദി കുഴലൂത്തുകാർക്കും വേണ്ടത് പത്ത് വോട്ടും അധികാരക്കസേരയുമാണ്. അതിനു വേണ്ടി സകല തീവ്രവാദ സംഘടനകളെയും അവരുടെ പ്രവൃത്തികളെയും മതവുമായി കൂട്ടിക്കെട്ടി വെള്ളപൂശി നിസാരവൽക്കരിച്ച് ലീഗിൻ്റെ തിണ്ണ നിരങ്ങാൻ പോയതുകൊണ്ടാണ് താങ്കളുടെ പാർട്ടി ഇന്ന് കുഴിയിൽ കാലും നീട്ടിയിരിക്കുന്നത്.
സത്യം പറഞ്ഞവരെ കുരിശിലേറ്റാൻ വരുന്നവർ യൂദാസാണ് വി ഡി സതീശാ………

Anandhu Ajitha

Recent Posts

ഒടുവിൽ ആശ്വാസ വാർത്ത ! തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈ​ദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…

33 minutes ago

ഹിമാചൽപ്രദേശിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം!! എട്ടു വയസ്സുകാരി വെന്തുമരിച്ചു; നിരവധിപ്പേരെ കാണാതായി

സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…

37 minutes ago

ബെംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം: മാനഭംഗശ്രമത്തിനിടെ 34 കാരിയെ കൊലപ്പെടുത്തിയത് അയൽവാസിയായ പതിനെട്ടുകാരൻ ! പ്രതിയെ കുടുങ്ങിയത് ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…

45 minutes ago

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ! ഇന്ന് വിവാഹം നടക്കാനിനിരിക്കെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…

2 hours ago

നിരാശയുടെ ദിനം !!! വിജയത്തിലെത്താതെ പിഎസ്എൽവി-സി 62 ദൗത്യം; 16 ഉപഗ്രഹങ്ങൾ നഷ്ടമായി

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…

3 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

23 hours ago