വീണാ വിജയൻ
ബംഗളൂരു: മാസപ്പടിക്കേസിൽ എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻറെ കമ്പനിയായ എക്‌സാ ലോജിക് നൽകിയ ഹർജി തള്ളി കർണ്ണാടക ഹൈക്കോടതി. സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഒറ്റവരി വിധിയിലൂടെയാണ് കോടതി തള്ളിയത്. ജസ്റ്റിസ് എൻ നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എക്‌സാ ലോജിക്കിന്റെയും എസ് എഫ് ഐ ഒ യുടെയും ഭാഗം കോടതി വിശദമായി കേട്ടിരുന്നു. വിവാദ കരിമണൽ കമ്പനിയായ സി എം ആർ എല്ലും എക്‌സാ ലോജിക്കും തമ്മിലുള്ള ദുരൂഹ ഇടപാടുകളെ കുറിച്ചാണ് അന്വേഷണം. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ഇപ്പോൾ ആർ ഒ സി കണ്ടെത്തിയിരിക്കുന്നത്.
നേരത്തെ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡും, ബംഗളൂരു ആർ ഒ സി യും ഇടപാടുകൾ ദുരൂഹമാണെന്ന് കണ്ടെത്തിയിരുന്നു. സേവനങ്ങൾ ഒന്നും നൽകാതെ സി എം ആർ എൽ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്കും കമ്പനി അക്കൗണ്ടിലേക്കും കോടികൾ കൈമാറിയിരുന്നു. കൂടാതെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കും തുക കൈമാറിയിട്ടുണ്ട്. ഇത് കള്ളപ്പണമാണെന്ന് തെളിഞ്ഞാൽ കേന്ദ്ര ഏജൻസികളായ ഇ ഡി യും സി ബി ഐ യും ഇടപെടാനുള്ള സാധ്യതയുണ്ട്. കോടതി വിധി വരുന്നത് വരെ വീണയെ അറസ്റ്റ് ചെയ്യരുത് എന്ന് ഇടക്കാല വിധിയുണ്ടായിരുന്നു. എന്നാൽ ഹർജി തള്ളിയ പശ്ചാത്തലത്തിൽ ഉടൻ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…