Health

സംസ്ഥാനത്തെ ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന; ഹോട്ടലുകളിലെ ഭക്ഷ്യ പരിശോധന തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്; ബോധവത്ക്കരണം ഉറപ്പാക്കണമെന്നും നിർദ്ദേശം

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളിലെയും സ്ഥാപനങ്ങളിലെയും ഭക്ഷ്യ പരിശോധന തുടരുമെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ജ്യൂസ് കടകളിൽ പ്രത്യേക പരിശോധന നടത്തുമെന്നും ഹെല്‍ത്ത് സ്‌ക്വാഡിന്റെ അവലോകന യോഗം നടത്തുമെന്നും മന്ത്രി പറഞ്ഞു. കടയുടെ വൃത്തി പ്രധാനമാണ്. പഴങ്ങള്‍, വെള്ളം, ഐസ്, കളര്‍ എന്നിവ പരിശോധിക്കും. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് ശക്തമായ പരിശോധന നടത്തി വരുന്നു. ഇത് തുടരുന്നതാണ്. പരിശോധനയോടൊപ്പം ബോധവത്ക്കരണം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.എല്ലാ ജില്ലകളിലേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

കൂടാതെ സംസ്ഥാനത്ത് പകർച്ച വ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ‘കാലാവസ്ഥാ വ്യതിയാനവും മഴയും കാരണം പകര്‍ച്ചവ്യാധി കൂടാന്‍ സാധ്യതയുള്ള സാഹഹചര്യം മുന്നില്‍ കണ്ട് ജില്ലകള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ച് കൃത്യമായ ഇടപെടലുകള്‍ നടത്തണം. സംസ്ഥാനതല നിരീക്ഷണം ശക്തമാക്കണം’- മന്ത്രി നിര്‍ദേശം നല്‍കി.

Anandhu Ajitha

Recent Posts

പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ!!വിവരം ചോർന്നതോടെ ജാമ്യത്തിൽ നിന്ന് ഒഴിഞ്ഞു

പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…

10 hours ago

ദില്ലി സ്ഫോടനക്കേസ്; പ്രതിയുമായി കശ്മീരിലെ വനമേഖലയിൽ എൻഐഎ തെളിവെടുപ്പ്; അന്വേഷണം ഊർജ്ജിതം

ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…

10 hours ago

പിതൃസ്വത്ത് തട്ടിയെടുത്ത് ഭൂമാഫിയ !! പെരുവഴിയിലായ മുൻ സൈനികന്റെ കുടുംബത്തിന് ഒടുവിൽ നീതി; യോഗി സർക്കാരിന് കയ്യടിച്ച് സോഷ്യൽ മീഡിയ

ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…

11 hours ago

പുതുവത്സര മധുരം നൽകാനെന്ന വ്യാജേന വിളിച്ചുവരുത്തി കാമുകിയുടെ കൊടും ചതി !!കാമുകൻ്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റി ; വധശ്രമത്തിന് കേസ്; ഒളിവിൽ പോയ യുവതിയ്ക്കായി തെരച്ചിൽ

മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…

12 hours ago

മരണമൊഴിയിൽ ലൈംഗികാരോപണം; ധർമ്മശാലയിൽ വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രൊഫസർക്കും 3 വിദ്യാർത്ഥിനികൾക്കുമെതിരെ കേസ്

ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…

12 hours ago